സി.പി.എം വിമതരുടെ കനത്ത തോല്‍വി പോസ്റ്ററുകളിലൂടെ ആഘോഷമാക്കുന്നു
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സി.പി.എം സ്വതന്ത്രമുന്നണിയെന്ന പേരില്‍ മത്സരിച്ച സി.പി.എം വിമതരുടെ കനത്ത തോല്‍വി പോസ്റ്റര്‍ പ്രചരണത്തിലൂടെ ആഘോഷമാക്കുന്നു.
പലയിടത്തും വിമത നേതാവ് എസ്.ആര്‍ പ്രകാശിനെതരിരെയാണ് ബാനര്‍. 'എസ്.ആര്‍ പ്രകാശിന്റെ ദേശീയ പാര്‍ട്ടിക്ക് 805 വോട്ട് എന്നാണ് ബാനറുകളിലുള്ളത്. ഇവരെ നോട്ടക്കും പിന്നിലാക്കി കെട്ടിവെച്ച കാശ് കളഞ്ഞ ഒറ്റപ്പാലത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദിയും പറഞ്ഞാണ് ബാനറുകള്‍. വര്‍ഷങ്ങളായി ഒറ്റപ്പാലത്തെ സി.പി.എമ്മിന്റെ തലവേദനയാണ് ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതായത്.
തങ്ങള്‍ക്കു മണ്ഡലത്തില്‍ കൃത്യമായി വലിയൊരു വോട്ടുണ്ടെന്നാണ് വിമതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിമതര്‍ മത്സരിച്ചിരുന്നില്ല. ഒറ്റപ്പാലം നഗരസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ 5 സീറ്റുകള്‍ വിമതര്‍ നേടിയിരുന്നു.
അത് കോണ്‍ഗ്രസ് ബി.ജെ.പി എന്നി പാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യം കാരണം ലഭിക്കുന്നതെന്ന് സി.പി.എം ആരോപിച്ചിരുന്നു. അതിന് ശരി വെക്കുന്നതാണ് തെരഞ്ഞടുപ്പ് ഫലം.
ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ സ്വതന്ത്രമുന്നണിയെന്ന പേരില്‍ ശക്തി തെളിയിക്കാന്‍ നിന്ന സി.പി.എം വിമതര്‍ക്ക് നോട്ടയെക്കാളും കുറഞ്ഞ വോട്ടാണ് ലഭിച്ചത്.
രണ്ടിടത്തും സി.പി.എം സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ രണ്ടിടത്തും വിമതര്‍ക്കും നിലനില്‍പ്പില്ലാതായി. ആയിരകണക്കിന് വോട്ടുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന വിമതര്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്.
ഒറ്റപ്പാലത്ത് പാര്‍ട്ടി മുന്‍ ഏരിയ കമ്മിറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ്.ആര്‍ പ്രകാശാണ് വിമതനായി മത്സരിച്ചത്. പ്രകാശിന് 805 വോട്ട് മാത്രമാണ് ലഭിച്ചത്. ഒറ്റപ്പാലത്ത് നോട്ടക്കു മാത്രം 1013 വോട്ടു ലഭിച്ചു. ഒറ്റപ്പാലത്ത് സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിക്കുകയാണ് ഉണ്ടയത്. 671761 വോട്ട് നേടിയ സി.പി. എമ്മിലെ പി ഉണ്ണിക്ക് 16088 വോട്ടു ഭൂരിപക്ഷം ലഭിച്ചു. രണ്ടാം സ്ഥാനത്ത് വന്നത് കോണ്‍ഗ്രസിലെ അഡ്വ .ഷാനിമോള്‍ ഉസ്മാനാണ്.
ഷാനിമോള്‍ക്ക് 51073 വോട്ടാണ് ലഭിച്ചത് .ഷൊര്‍ണൂരില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന എ രാധക്യഷ്ണനാണ് വിമതനായി മത്സരിച്ചത്. 609 വോട്ടാണ് രാധാകൃഷ്ണന് ലഭിച്ചത്. ഷൊര്‍ണൂരില്‍ നോട്ടക്ക് 800 വോട്ട് കിട്ടി. ഷൊര്‍ണൂരില്‍ സി.പി.എമ്മിലെ പി ശശി 24547 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."