ജില്ലാതല ബാങ്കിങ് അവലോകന യോഗം: ജില്ലയില്‍ മുന്‍ഗണനാ വായ്പ മേഖലയില്‍ 26 ശതമാനം വളര്‍ച്ച
കണ്ണൂര്‍: ജില്ലാതല ബാങ്കിങ് അവലോകനസമിതിയോഗം കണ്ണൂര്‍ സിറ്റിക്കേറ്റ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ പായം പോലുള്ള ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി.കെ ശ്രീമതി എം.പി പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തി കറന്‍സിരഹിത ഇടപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും ജില്ലയിലെ എല്ലാ എ.ടി.എമ്മുകളെയും ഗൂഗിള്‍മാപ്പുമായി ബന്ധപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ചടങ്ങില്‍ അധ്യക്ഷനായ ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദ് അലി അഭിപ്രായപ്പെട്ടു. ജില്ലയില്‍ മുന്‍ഗണനാ വായ്പ മേഖലയില്‍ ഒന്നാം പാദത്തിലെ വളര്‍ച്ചയെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ 26 ശതമാനം വളര്‍ച്ചയും ചെറുകിട മേഖലയില്‍ 22 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയതായി യോഗം വിലയിരുത്തി. ഡിജിറ്റല്‍ ഇന്ത്യ പഞ്ചായത്ത് തലത്തില്‍ പ്രചരിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിനേയും ഓരോ ബാങ്കിന് ചുമതലപ്പെടുത്തി. സിന്‍ഡിക്കേറ്റ് റീജിയണല്‍ മാനേജര്‍ രാജപാണ്ടി മുഖ്യപ്രഭാഷണം നടത്തി. ആര്‍.ബി.ഐ മാനേജര്‍ ഹര്‍ലിന്‍ ഫ്രാന്‍സിസ്, നബാര്‍ഡ് ഡി.ഡി.എം എസ്.എസ് നാഗേഷ്, ലീഡ് ബാങ്ക് മാനേജര്‍ പി സന്തോഷ് തുടങ്ങിയവര്‍ വിവിധ പദ്ധതികളുടെ അവലോകനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."