വിദേശമദ്യക്കടത്ത്: പൊലിസിനെ വെട്ടിച്ചു കടന്ന യുവാവ് പിടിയില്‍
തളിപ്പറമ്പ്: വില്‍പ്പനക്കായി മാഹിയില്‍ നിന്നു കൊണ്ടുവരികയായിരുന്ന 540 കുപ്പി മദ്യവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങള്‍ക്കകം പരിയാരം പൊലിസ് പിടികൂടി. നിലേശ്വരം പള്ളിക്കരയിലെ പാലെരെകീഴില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടയില്‍പുരയില്‍ സജീവനെയാണ്(43) എസ്.ഐ കെ.എന്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രി 7.40നായിരുന്നു മെഡിക്കല്‍ കോളജ് പരിസരത്ത് വാഹനപരിശോധനക്കിടെ പരിയാരം പൊലിസ് മദ്യം പിടികൂടിയത്. വാഹനപരിശോധനക്കിടെ ഓട്ടോറിക്ഷ നിര്‍ത്തി രണ്ടുപേര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് സമീപത്തേക്ക് ഓടുകയായിരുന്നു. പൊലിസ് പിന്‍തുടര്‍ന്നെങ്കിലും ഇവരെ പിടികൂടാനായില്ല.
ഓട്ടോറിക്ഷയില്‍ പതിച്ച നമ്പര്‍ വ്യാജമാണെന്നും ഇത് ഒരു ജെ.സി.ബിയുടെ നമ്പറാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മദ്യക്കടത്തു കേസില്‍ മുമ്പ് പ്രതികളായവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് സജീവനെ കുടുക്കിയത്. ഇയാളുടെ ഫോണ്‍ വിളി രേഖകള്‍ സൈബര്‍ സെല്‍ മുഖേന അന്വേഷിച്ച പൊലിസ് മദ്യം പിടികൂടിയ സമയത്ത് പരിയാരം ടവറിനു കീഴില്‍ പ്രതി ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."