നിര്‍മാണം പൂര്‍ത്തിയാകും മുന്‍പു റോഡ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം വിവാദത്തില്‍
നീലേശ്വരം: നിര്‍മാണം പൂര്‍ത്തിയാകും മുന്‍പു റോഡ് മന്ത്രിയെക്കൊണ്ടു റോഡ് ഉദ്ഘാടനം ചെയ്യിക്കാനുള്ള തീരുമാനം വിവാദത്തില്‍. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം കുമ്പളപ്പള്ളി റോഡാണു വിവാദങ്ങള്‍ക്കു വഴിയിട്ടത്. 1.5 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ സഹായത്തോടെയാണു 1,800 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. ഡിസംബര്‍ 25 നു റവന്യൂ മന്ത്രിയെക്കൊണ്ടു ഉദ്ഘാടനം ചെയ്യിക്കാനാണു പ്രാദേശിക സംഘാടക സമിതിയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റിനേയോ പഞ്ചായത്ത് ഭരണസമിതിയേയോ വാര്‍ഡ് അംഗമായ കോണ്‍ഗ്രസ് പ്രതിനിധിയേയോ അറിയിക്കാതെയായിരുന്നു സംഘാടകസമിതി രൂപീകരണമെന്നാണ് ആരോപണം.
റോഡു നിര്‍മിക്കുന്നതിനിടയില്‍ സമീപത്തെ വീടിന്റെ മതില് പൊളിച്ചു മാറ്റിയതും വിവാദമായിരുന്നു. കലക്ടര്‍ക്കു പരാതിയും നല്‍കിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയാണു പ്രശ്നം രമ്യമായി പരിഹരിച്ചത്. ഏകപക്ഷീയമായി ഉദ്ഘാടനം തീരുമാനിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയെയാണു ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയാക്കിയിരിക്കുന്നത്.
നോട്ടീസ് ലഭിച്ചപ്പോള്‍ മാത്രമാണത്രേ ഉദ്ഘാടന വിവരം പഞ്ചായത്ത് ഭരണസമിതി അറിഞ്ഞത്. ഉദ്ഘാടനത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള നീക്കത്തിലാണു ഭരണസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."