അങ്കമാലി റെസ്റ്റ് ഹൗസിന് 75 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ
അങ്കമാലി: കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന അങ്കമാലിയില്‍ എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വേണ്ടി പണികഴിപ്പിച്ച റെസ്റ്റ് ഹൗസ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
കെട്ടിട നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിലേയ്ക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍, കിടക്കകള്‍, കര്‍ട്ടനുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് 75.37 ലക്ഷം രൂപ അനുവദിച്ചതായി റോജി എം ജോണ്‍ എം.എല്‍.എ അറിയിച്ചു.
കോടികള്‍ മുടക്കി പണിതീര്‍ത്ത കെട്ടിടത്തില്‍ യാതൊരുവിധ ഫര്‍ണീച്ചറോ കിച്ചന് സാമഗ്രികളൊ ഇല്ലാത്തതുമൂലം ഇതുവരെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിരുന്നില്ല.ഇക്കാര്യത്തില്‍ എത്രയുംവേഗം നടപടി ഉണ്ടാകണമെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 75.37 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. അനുവദിച്ച തുക ഉപയോഗിച്ച് പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫര്‍ണീച്ചറുകള്‍ എത്തിച്ച് റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."