ട്രഷറി ചെക്കുകള്‍ ബാങ്കുകളും സ്ഥാപനങ്ങളും സ്വീകരിക്കുന്നില്ല; ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
പാലാ: ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജനറല്‍ ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചു.
ആശുപത്രി അടയ്‌ക്കേണ്ട വിവിധയിനം തുകകള്‍ കൈമാറുവാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ജല അതോറിറ്റിക്ക് നല്‍കേണ്ട വെള്ളക്കരം, വൈദ്യുതി ചാര്‍ജ്ജ്, ബ്രഡ്ഡുംപാലും നല്‍കുന്ന ഏജന്‍സിക്കുള്ള തുക എന്നിവ നല്‍കുവാന്‍ കഴിയുന്നില്ല.
ഇവര്‍ക്ക് നല്‍കുവാനുള്ള തുകയ്ക്ക് ട്രഷറി സേവിംഗ് ബാങ്ക് ചെക്കുകളാണ് നല്‍കുന്നത്. ട്രഷറി ചെക്കുകള്‍ സ്വീകരിക്കാത്തതാണ് പണകൈമാറ്റം മുടങ്ങുവാന്‍ കാരണം.
യഥാസമയം നല്‍കേണ്ട തുക നല്‍കിയില്ലെങ്കില്‍ പിഴതുകയും നല്‍കേണ്ടിവരും.
ഇത് അനാവശ്യ പണനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. അക്കൗണ്ടുകളില്‍ നിന്നും 24000 രൂപ മാത്രമേ പിന്‍വലിക്കുവാന്‍ കഴിയൂ എന്ന നിബന്ധനയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ട്രഷറി ചെക്കുവഴിയുള്ള പണകൈമാറ്റത്തിനുള്ള തടസം മാറ്റുന്നതിന് നടപടി ആവശ്യപ്പെട്ട് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി അധികൃതര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."