ജനമൈത്രി പൊലിസിന്റെ ലഹരിക്കെതിരായ ബോധവല്‍ക്കരണം പാളുന്നു
മണ്ണഞ്ചേരി : പഞ്ചായത്തംഗങ്ങളുടെ നിസ്സഹകരണമൂലം മണ്ണഞ്ചേരി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടന്നില്ല.മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തുകളില്‍ നടത്താന്‍ തീരുമാനിച്ച ലഹരി വിരുദ്ധക്യാമ്പയിനാണ് നടക്കാതെപോയത്. ഇരുപഞ്ചായത്ത് സമതികളും പ്രത്യേകം യോഗംചേര്‍ന്നാണ് ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിന് പിന്‍തുണപ്രഖ്യാപിച്ചത്. തുടര്‍ന്ന് രണ്ടുതവണ മണ്ണഞ്ചേരി സ്റ്റേഷനില്‍ ജനപ്രതിനിധകളുടെയും പൊലീസിന്റെയും സംയുക്തയോഗം കൂടി പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തിരുന്നു.
കലാജാഥ നടത്താന്‍ ഇപ്റ്റയുടെ കലാസമിതിയെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞിട്ട് ഈ സമയംവരെ രണ്ട് പഞ്ചായത്തുകളുടെയും ഒരു അംഗം പോലും എന്താണ് പരിപാടിക്ക് തടസമെന്ന് ചോദിക്കാന്‍ എത്തിയിട്ടില്ല. മാരാരിക്കുളം,മണ്ണഞ്ചേരി പഞ്ചായത്തുകളിലാണ് ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ ലഹരി വില്‍പ്പനയും ഉപഭോഗവും നടക്കുന്നതെന്നാണ് പൊലീസിന്റെയും എക്‌സൈസ് വിഭാഗത്തിന്റെയും വിലയിരുത്തല്‍.കടലും കായലും കൈകോര്‍ത്തുനില്‍ക്കുന്ന പ്രദേശമാണ് ഇവിടെ.
ഈ തീരങ്ങളിലൂടെയാണ് ലഹരിക്കച്ചവടം പൊടിപൊടിക്കുന്നത്. ഇത്തരം കച്ചവടസംഘത്തെ പിടികൂടാന്‍ എത്തുമ്പോള്‍ ജലയാനങ്ങളില്‍ കടന്നുകളയുന്ന സംഭവങ്ങളാണ് നിത്യേനനടക്കുന്നത്.ഇതിന് അറുതിവരുത്താന്‍ ജനകീയമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് പൊലീസിന്റെ വിലയിരുത്തലാണ് ജനമൈത്രി പൊലീസ് പഞ്ചായത്തുകളുടെ സഹായം അഭ്യര്‍ത്ഥിച്ചത്. പൊലീസിന്റെ അഭ്യര്‍ത്ഥന പൂര്‍ണമായും ഉള്‍കൊള്ളുന്നുവെന്നാണ് യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ അന്ന് അറിയിച്ചത്.ഇതിനെതുടര്‍ന്ന് വിപുലമായ ലഹരിവിരിദ്ധ പ്രവര്‍ത്തനങ്ങളാണ് പൊലീസിന്റെ നേതൃത്വത്തില്‍ പ്ലാന്‍ചെയ്തത്.പഞ്ചായത്ത് പ്രദേശത്തെ ഹൈസ്‌കൂളുകള്‍, പ്രധാനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കലാജാഥകളും ജാഗ്രതാസ്‌ക്വാഡുകള്‍ എന്നിവയും തീരുമാനിച്ചിരുന്നു.
മണ്ണഞ്ചേരി ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള ജാഗ്രതാസ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഭലംകണ്ടതോടെയാണ് ഇത് വിപുലമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
എന്നാല്‍ ചില ജനപ്രതിനികളുടെ ബോധപൂര്‍വ്വമായ ഇടപെടലുകളാണ് ഈ പരിപാടികള്‍ നടക്കാതെപോയതെന്നും ഇപ്പോള്‍ സംസാരമുണ്ട്. ലഹരിസംഘങ്ങള്‍ക്ക് ഇത്തരക്കാരുടെ സഹായം ലഭിക്കുന്നുണ്ടെന്നും പഞ്ചായത്തുസമിതിയില്‍ തന്നെ ആരോപണമുള്ളതായും അറിയുന്നു.
പരിപാടികള്‍ തീരുമനിച്ച് ജനങ്ങളെ അറിയിക്കാനുള്ള നോട്ടീസും ജാഗ്രതാസമിതി അച്ചടിച്ചിട്ടും ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടക്കാതെപോയതിനെക്കുറിച്ച് ജനമൈത്രി പൊലീസ് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ജില്ലയിലെ ലഹരി വില്‍പ്പനക്കാരുടെ വിഹാരകേന്ദ്രമായ ഈ പ്രദേശത്ത് ലഹരിവസ്തുക്കള്‍ക്ക് അടിയന്തിരമായിശമനം ഉണ്ടാകുമെന്നുകാത്തിരുന്നവര്‍ ഇപ്പോള്‍ നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."