രണ്ടാംഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കം
ചേര്‍ത്തല : മൃഗ സംരക്ഷണ വകുപ്പ് നേതൃത്വത്തില്‍ നടത്തുന്ന രണ്ടാം ഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതലതല ഉദ്ഘാടനം മന്ത്രി പി. തിലോത്തമന് ചേര്‍ത്തല വെറ്റിനറി കോംപ്ലക്സില്‍ നിര്‍വ്വഹിച്ചു. കാറ്റിലൂടെ പകരുന്ന മാരകമായ കുളമ്പുരോഗം പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ പൂര്‍ണ്ണമായി തടയുവാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.നിയമാനുസൃതം നിര്‍ബന്ധമാക്കിയിട്ടുള്ള കുത്തിവെയ്പ്പുകള്‍ നടത്തി പാല്, ഇറച്ചി തുടങ്ങിയവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കവാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭ ചെയര്മാന് ഐസക് മടവന അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖ നായര്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഫെലിസിറ്റ പ്രോട്ടാ സിസ്, ചേര്‍ത്തല ക്ഷീരസംഘം പ്രസിഡണ്ട് ടി.കെ ചന്ദ്രശേഖരന് , ഡോ. പി.സി സുനില്‍ കുമാര്‍, ഡോ. പി.ഡി കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."