HOME
DETAILS
MAL
കരം ഒടുക്കണമെങ്കില്‍ ജനങ്ങള്‍ 'ശിശുദിന സ്റ്റാമ്പ് ' വാങ്ങണം
backup
December 24 2016 | 02:12 AM
എരമല്ലൂര്‍: കഴിഞ്ഞ രണ്ടാഴ്ചയായി ചേര്‍ത്തല താലൂക്കിലെ ഒക്കുമിക്ക വില്ലേജാഫീസുകളിലും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എത്തുന്നവര്‍ക്കും കരം ഒടുക്കുന്നവര്ക്കും നമ്പരിട്ട് കിട്ടണമെങ്കില്‍ റവന്യൂ വകുപ്പില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശിശുദിന സ്റ്റാമ്പ് കൂടി വാങ്ങണം. 10 രൂപാ മുതല്‍ 50 രൂപാ വരെ നല്കിയാല് മാത്രമേ കാര്യങ്ങള്‍ നടക്കൂ. വില്ലേജ് അധികൃതര്‍ പറയുന്നത് 17000 രൂപായുടെ തുക ഒന്നിച്ചോ മറ്റ് സ്റ്റാഫുകളില്‍ നിന്നോ നിര്‍ബന്ധമായും തഹസീല്‍ദാരെ ഏല്പിക്കണമെന്ന് വാക്കാല്‍ ഉത്തരവുണ്ടെന്നാണ്.
വിദ്യാഭ്യാസ വകുപ്പില്‍ കുട്ടികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചെങ്കിലും സാധാരണ ജനങ്ങളെ വലയ്ക്കുന്ന രീതിയിലുള്ള പിരിവ് പ്രതിഷേധത്തിന് കാരണമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."