പൊതുജലാശയങ്ങളില്‍ മത്സ്യകൃഷി: തുമ്പക്കണ്ണിപുഴയില് ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ശ്രീകൃഷ്ണപുരം: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് നിലനിര്‍ത്തുക, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുക, മത്സ്യലഭ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പൊതു ജലാശയങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുമ്പക്കണ്ണി പുഴയിലെ പുഴയ്ക്കല്പടി കടവില്‍ കട്ല, രോഹു, മൃഗാള്‍ ഇനങ്ങളില്‍പ്പെട്ട ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എന്‍ ഷാജു ശങ്കര്‍ അധ്യക്ഷനായി. ശീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന് മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.രാജന്, വി.കെ. രാധിക, വി ജയശ്രീ പഞ്ചായത്ത് സെക്രട്ടറി സത്യന്, മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. രേണുകാദേവി, ഫിഷറീസ് ഇന്‍സ്പെക്ടര്‍ വി. ദിലീപ്കുമാര്, മത്സ്യകര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍, അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."