HOME
DETAILS

മോദിയും പിണറായിയും നാണയത്തിന്റെ ഇരുവശങ്ങളെന്ന് രമേശ് ചെന്നിത്തല

  
backup
December 24 2016 | 02:12 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%a3%e0%b4%af%e0%b4%a4

പാലക്കാട്: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന പിണറായി ഗവണ്‍മെന്റും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ടൗണ്‍ഹാളില്‍ നടന്ന ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി  മോദി ജനങ്ങളെ നെട്ടോട്ടം ഓടിച്ചപ്പോള്‍ റേഷന്‍ വിതരണം അട്ടിമറിച്ചാണ് പിണറായി ജനങ്ങളുടെ മേല്‍ പ്രഹരം അടിച്ചേല്‍പ്പിച്ചത്. മോദി പിണറായി വിജയന് പഠിക്കുകയാണോ അതോ വിജയന്‍ മോദിക്ക് പഠിക്കുകയാണോ എന്നാണ് ജനങ്ങള്‍ക്ക് സംശയം. നോട്ടുകൊണ്ട് മോദിയും അരികൊണ്ട് പിണറായും ജനങ്ങളെ നരകതുല്യമാക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വാചക കസര്‍ത്ത് മാത്രമാണ് നടത്തുന്നത്.
യു.എ.പി.എ ആദ്യമായി നടപ്പാക്കിയത് കൊടിയേരി ബാലകൃഷ്ണനാണ്. ആര് സര്‍ക്കാരിനെതിരെ പ്രസംഗിച്ചാലും അവര്‍ക്കെതിരെ യു. എ. പി. എ ചുമത്തുകയാണ് പിണറായി ചെയ്യുന്നത്. എന്തിനാണ് ഇത്തരം നടപടി ക്രമങ്ങള്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത്. ആഭ്യന്തരമന്ത്രി അറിയാതെ ഇത്തരം നടപടികള്‍ ചുമത്താന്‍ കഴിയില്ല. ഒരുകാലത്തുപോലും ഇതുപോലെ ഒരന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. 124(എ), 153(എ) നടത്താന്‍ യാതൊരു കാരണവശാലും കഴിയില്ല.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ആദിവാസികളെ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ പിടികൂടി തുണിയഴിച്ച് പരിശോധിച്ചത് സാംസ്‌കാരിക കേരളത്തിനുതന്നെ അപമാനമാണ്. കോണ്‍ഗ്രസ്  പാര്‍ട്ടി ഇന്ന് ഏറ്റവും വലിയെ വെല്ലുവിളി നേരിടുന്ന സമയമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാണെന്നും മോദി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
സാധാരണക്കാരനായ ജനിച്ച് കേരളത്തിന്റെ ഭരണം കൈവെള്ളയില്‍ ഒതുക്കിയ നേതാവായിരുന്നു ലീഡര്‍ കെ കരുണാകരനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. 1969ല്‍ കോണ്‍ഗ്രസിന് നേതൃത്വം കൊടുത്ത് പ്രസ്ഥാനത്ത് ജനഹൃദയങ്ങളിലെത്തിയ നേതാവായിരുന്നു അദ്ദേഹം. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഇത്രയുമേറെ അറിഞ്ഞ ഒരു നേതാവും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. കേരളത്തിന്റെ വികസന കാര്യത്തില്‍ ദീര്‍ഘ ദൃഷ്ടിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 2017ല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മ ശതാബ്ദി ആഘോഷം കേരളത്തിനകത്തും പുറത്തുമായി ഗംഭീരമായി നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.കെ ശ്രീകണ്ഠന്‍ അധ്യക്ഷനായി. നേതാക്കളായ വി.എസ് വിജയരാഘവന്‍, സി.വി ബാലചന്ദ്രന്‍, എ രാമസ്വാമി, വി.സി കബീര്‍, കെ.എ ചന്ദ്രന്‍, സി.പി മുഹമ്മദ്, വി.ടി ബലറാം എം.എല്‍.എ, സി ചന്ദ്രന്‍, ശാന്താജയറാം, വിജയന്‍ പൂക്കാടന്‍, ടി.പി. ഷാജി, സി.ടി. സെയ്തലവി, പി.വി. രാജേഷ്, കെ.എസ്.ബി. എ. തങ്ങള്‍, കെ.വി. മരയ്ക്കാര്‍, കെ. ഗോപിനാഥന്‍, എ. സുമേഷ്, കുമാരി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago