റെയില്‍വേ സ്ഥലം കൈയ്യേറി കൃഷി; കര്‍ഷകര്‍ക്കെതിരേ നിയമ നടപടി
മീനാക്ഷിപുരം: റെയില്‍വേ സ്ഥലം കൈയ്യേറി കൃഷി കര്‍ഷകര്‍ക്കെതിരെ നടപടിയുമായി അധികൃതര്‍. പാലക്കാട് - പൊള്ളാച്ച് ട്രാക്കിന്റെ ഭാഗമായ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങള്‍ കൈയ്യേറി കൃഷിയും കെട്ടിടങ്ങലും നിര്‍മിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ ട്രാക്കിന്റെ ഇരുവശങ്ങലിലും പരിശോധന നടത്തിയത്.
ഇതില്‍ റെയില്‍വെ സ്ഥാപിച്ച് അതിര്‍ത്തി പോസ്റ്റുകള്‍ മിക്കപ്രദേശങ്ങളിലും മാറ്റി സ്ഥാപിച്ചതായും മറ്റുപ്രദേശങ്ങലില്‍ ഇല്ലാതായതും അധികൃതര്‍ കണ്ടെത്തി. കൃത്യമായ പരിശോധനയില്‍ സ്ഥലം കൈയ്യേറി കൃഷിചെയ്തും കിണറുകള്‍, കുഴല്‍കിണറുകള്‍ എന്നിവ നിര്‍മിക്കുകയും ചെയ്ത കര്‍ഷകര്‍ക്കെതിരേ നോട്ടീസ് നല്‍കി. എന്നാല്‍ പൊള്ളാച്ചി, പാലക്കാട് ടൗണ്‍ പ്രേദേശങ്ങളില്‍ ഭൂമി കൈയ്യേറി ഷോപ്പുകളും വീടുകളും നിര്‍മിച്ചവരെ മാറ്റാതിരിക്കുകയും കാടുപിടിക്കുന്ന റെയില്‍വേ പ്രദേശത്ത് കൃഷിയിറക്കുകയും ചെയ് കര്ഷകരെ ദ്രോഹിക്കുന്നത്് ഇരട്ടത്താപ്പാണെന്നും ഭൂമി കൈയ്യേറി കെട്ടിടങ്ങള്‍നിര്‍മിക്കുന്നവരെ സംരക്ഷിക്കുകയും കൃഷിയോഗ്യമാക്കുകയും ചെയ്തവര്‍ക്കെതിരേ നിയമ നടപടിയെടുക്കരുതെന്നാണ് മീനാക്ഷിപുരത്തെ കര്‍ഷകരുടെ ആവശ്യം. കൃഷിക്കായി മണ്ണൊരുക്കിയ സ്ഥലം എപ്പോള്‍ വേണമെങ്കിലും റെയില്‍വെക്ക് തിരിച്ചെടുക്കാമെന്നും കര്‍ഷകര്‍ മനപൂര്‍വം സ്ഥലം കൈയ്യേറിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."