നടീല്‍ വസ്തുക്കളുടെ വില്‍പന: ലൈസന്‍സ് നിര്‍ബന്ധം
പാലക്കാട്: കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി വിത്ത്, നടീല്‍ വസ്തുക്കളുടെ വില്‍പനയ്ക്ക് കൃഷി വകുപ്പ് ലൈസന്‍സ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിത്ത് കമ്പനികളും ഡീലര്‍മാരും 2017 മാര്‍ച്ച് 31നകം ലൈസന്‍സ് നേടണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.
ഇപ്രകാരം ചെയ്യാത്ത കടകളുടെവ്യാപാരികളുടെ സ്ഥാപനങ്ങള്‍ മറ്റൊരു നോട്ടീസില്ലാതെ അടപ്പിക്കുകയും സാധനങ്ങള്‍ സ്വീഡ് ആക്ട് 1966 സെക്ഷന്‍ 14 (1) അനുസരിച്ച് കണ്ടുകെട്ടുമെന്നും കൃഷി വകുപ്പ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വീഡ് ആക്ട് 1966, സ്വീഡ് റൂള്‍സ് 1968 പ്രകാരം വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവ വില്‍പന നടത്താന്‍ അതത് ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അനുമതി ആവശ്യമുണ്ട്.
അനുമതിയില്ലാതെയുള്ള വിതരണവും വില്‍പനയും കുറ്റകരമാണ്. വിത്ത് നിയമങ്ങള്‍ പാലിക്കപ്പെടുന്നത് നിരീക്ഷിക്കുന്നതിനും അവ നടപ്പാക്കുന്നതിനുമായി ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം നിലവിലുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌ക്വാഡ് രൂപവത്കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."