HOME
DETAILS
MAL
സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍
backup
May 23 2016 | 23:05 PM
വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ സി.പി.എം പ്രവര്‍ത്തകനായ ചെമ്പന്‍ ശശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ രണ്ടു പേരെ വാടാനപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു.
പണിക്കശ്ശേരി ബിനീഷ്, ബിജു എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. എന്നാല്‍ ശശിയെ ആക്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ മറ്റൊരു പ്രതി ആര്.എസ്.എസ് പ്രവര്‍ത്തകനായ വടക്കുഞ്ചേരി ഗിരീഷ് പൊലിസ് കസ്റ്റഡിയില്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദ്ധനത്തില്‍ ശശിയുടെ രണ്ടു കാലും അറ്റ നിലയിലാണ്. ശരീരമാസകലം ഇരുമ്പ് പൈപ്പ് കൊണ്ട് അടിയേറ്റ ശശി എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് അപകടനില തരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."