കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് വിജ്ഞാനത്തിന്റെ ആഴമറിഞ്ഞ പണ്ഡിതന്: എസ്.വൈ.എസ്
തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന മര്‍ഹൂം കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് വിജ്ഞാനത്തിന്റെ ആഴമറിഞ്ഞ പണ്ഡിതനായിരുന്നെന്ന് സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ജനലക്ഷങ്ങള്‍ അണിനിരന്ന മഹാ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും വിനയവും ലാളിത്യവും മുറുകെ പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
നിസ്വാര്‍ത്ഥരായ പണ്ഡിതരുടെ അഭാവം സമുദായത്തില്‍ ആശങ്കയും അക്ഷിതബോധവും സൃഷ്ടിക്കുന്നുവെന്നും ജില്ലാ കമ്മിറ്റി അംഗീകരിച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ട്രഷറര്‍ സി.കെ അഷ്റഫലി, വര്‍ക്കിങ് സെക്രട്ടറി പി.പി മുസ്തഫ മുസ്ലിയാര്, വി.മൊയ്തീന് കുട്ടി മുസ്ലിയാര്, ആര്.കെ ഇസ്മാഈല്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഉമര്‍ ചക്കനാത്ത്, എം.എ ഇബ്രാഹീം, ഉമര്‍ഹാജി എടയാടി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ശംസുദ്ദീന്‍ വില്ലന്നൂര്‍, സി.എസ് ഹുസൈന് തങ്ങള്‍, ശഫീഖ് വെന്മേനാട്, എ.കെ ബക്കര്‍, എം.അബൂബക്കര്‍ മൗലവി, മുജീബ്റഹ്മാന്‍ വാക എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."