HOME
DETAILS
MAL
ആദ്യവേതനം ജീവകാരുണ്യനിധിയിലേക്ക് വാഗ്ദാനം ചെയ്ത് നിയുക്ത എം.എല്‍.എ
backup
May 23 2016 | 23:05 PM
കയ്പമംഗലം: കൂളിമുട്ടം ത്രിവേണിയില്‍ ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കൊക്കുവായില്‍ സുരേഷിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വേണ്ട സഹായനിധിയിലേക്ക് തന്റെ ആദ്യ മാസത്തെ വേതനം നല്‍കുമെന്ന് കയ്പമംഗലം നിയുക്ത എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ അറിയിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയമായി കഴിയുന്ന സുരേഷ് നിര്‍ധന കുടുംബാംഗമാണ്. ഇദ്ദേഹത്തിന്റെ ചികിത്സക്കുള്ള ധനസമാഹരണത്തിന് വേണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മാഷ് ഇങ്ങനെയൊരു വാഗ്ദാനം മുന്നോട്ട് വച്ചത്.
അടിയന്തിരമായി നടക്കേണ്ട ശസ്ത്രക്രിയക്കു വേണ്ടി സഹായനിധിയുമായി സഹകരിക്കണമെന്ന് മുഴുവന്‍ മനുഷ്യസ്നേഹികളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."