മൈക്രോ ഫിനാന്‍സുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി
ശാസ്താംകോട്ട: മൈക്രോഫിനാന്‍സുകാരില്‍ നിന്നും ലോണ്‍ടുത്ത വീട്ടമ്മമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ഇതിനെതിരേ ശസ്താംകോട്ടയില്‍ യുവതികള്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു.
താലൂക്കുകള്‍ തോറും കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ചില മൈക്രോ ഫിനാന്‍സുകാര്‍ സിത്രീകളുടെ കൈയില്‍ നിന്നും ആധാറിന്റെയും റേഷന്‍ കാര്‍ഡിന്റെയും കോപ്പികള്‍ വാങ്ങി ലോണ്‍ എന്ന വ്യവസ്ഥയില്‍ പണം കൊടുക്കുകയും ആഴ്ചകള്‍ തോറും വീടുകളിലെത്തി പണം പിരിച്ചെടുക്കുകയുമായിരുന്നു പതിവ്.
എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കാരണം കശുവണ്ടി, മത്സ്യ കച്ചവടം, കൂലിപ്പണി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഇല്ലാത്ത സാഹചര്യമായതിനാല്‍ മൈക്രോഫിനാന്‍സുകാര്‍ക്ക് ആഴ്ചതോറും പണം നല്‍കാന്‍ കഴിയുന്നില്ല. സാവകാശം ചോദിക്കുമ്പോള്‍ പണം കിട്ടിയേ പോവുകയുള്ളന്ന് പറഞ്ഞ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ്.
ബാങ്കുകള്‍ക്ക് പോലും ലോണ്‍ കുടിശ്ശിക ഉള്ളവര്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കുമ്പോള്‍ മൈക്രോഫിനാന്‍സുകാരുടെ ഗുണ്ടായിസം കാരണം പലരും ആത്മഹത്യയുടെ വക്കിലാണ്. ജനപ്രതിനിധികളും അധികാരികളും അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് വീട്ടമ്മമാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."