കാല്‍നട പ്രചരണജാഥ
തിരുവനന്തപുരം: നോട്ടുപിന്‍വലിക്കല്‍ നടപടിയിലൂടെ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ 29ന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം പൂവച്ചല്‍ പഞ്ചായത്ത് എല്‍.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടപ്രചരണ ജാഥ നടന്നു. കാട്ടാക്കട മാര്‍ക്കറ്റ് ജംഗ്ഷനില്‍ സി.പി.ഐ. തിരുവന്തപുരം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പൂവച്ചല്‍ ഷാഹുല്‍ ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രന്റെ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ സി.പി.ഐ.(എം.) ഏര്യാകമ്മിറ്റി അംഗം വിജയകുമാര്‍, ഡയറക്ടര്‍ സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പൂവച്ചല്‍ രാജീവ്, സി.പി.ഐ.(എം.) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീകുമാര്‍, സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, രഘുരാമന്‍നായര്‍, ഒ. ശ്രീകുമാരി, പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്‍, സുരേഷ്, ഷെരീഫാബീവി, ദിനേശ്, വൈസ്പ്രസിഡന്റ് പ്രേമലത എന്നിവര്‍ സംസാരിച്ചു. ജാഥ വൈകിട്ട് മുതിയാവിളയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."