HOME
DETAILS

പൂനൂര്‍പുഴ നശിക്കുന്നത് കണ്ടില്ലെന്ന് നടിച്ചാല്‍ നിരവധിപേരുടെ കുടിവെള്ളംമുട്ടും

  
backup
December 24 2016 | 03:12 AM

punoor-puzha-story-by-usman-p-chembra

താമരശേരി: കോഴിക്കോട് ജില്ലയുടെ  പ്രധാന ജലസ്രോതസ്സായ പൂനൂര്‍പുഴ മുന്‍പെങ്ങുമില്ലാത്ത വിധം നശിച്ചുകൊണ്ടിരിക്കുകയാണ്. വേനല്‍ കനക്കുന്നതോടെ നീരൊഴുക്ക് കുറയുകയും ഇതോടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമരുകയുമാണ് പതിവ്. പൂനൂര്‍ പുഴയുടേയും ചെറുപുഴയുടേയും ഭാഗങ്ങളില്‍ വെള്ളം വറ്റുന്നത് ജല അതോറിറ്റിയുടെ വിതരണത്തെയും  സാരമായി ബാധിക്കും. മഴക്കാലത്ത്  നിറഞ്ഞു കവിഞ്ഞ് ഒഴുകിയിരുന്ന പുഴയുടെ പല ഭാഗങ്ങളിലും അനിയന്ത്രിതമായ മണലെടുപ്പ് കാരണം മിക്കയിടത്തും പുഴക്ക് ആഴം കൂടിയിരിക്കുകയാണ്. പുഴക്കു സമീപത്തെ വീടുകളിലെ കിണറുകളില്‍പോലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍.  പുഴയില്‍ ചെറുതും വലുതുമായ ഒട്ടേറെ ശുദ്ധജല പമ്പിങ് കേന്ദ്രങ്ങളും ഇരുനൂറോളം പ്രാദേശിക കുടിവെള്ള പദ്ധതികളുമൊക്കെയുണ്ടെങ്കിലും അധികൃതര്‍ പുഴ സംരക്ഷണത്തിന് കൃത്യമായ പദ്ധതികളൊന്നും ഇതുവരെ ആസൂത്രണം ചെയ്തിട്ടില്ല.

പരിസ്ഥിതി ദിനത്തില്‍ ഗ്രാമപഞ്ചായത്തുകളും സ്‌കൂള്‍ വിദ്യാര്‍ഥികളും പുഴയോരത്തെത്തി പ്രതിഞ്ജയെടുക്കലും പ്രഖ്യാപനങ്ങളും നടക്കുന്നതല്ലാതെ അടുത്ത തലമുറകള്‍ക്കും പ്രയോജനപ്പെടേണ്ട പൂനൂര്‍പ്പുഴക്ക് ശാശ്വത സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. മാനാഞ്ചിറ കഴിഞ്ഞാല്‍ കോഴിക്കോട് നഗരത്തിലേക്കാവശ്യമുള്ള ജലം സംഭരിക്കുന്നത് പൂനൂര്‍പുഴയിലെ പൂളക്കടവ് ഭാഗത്ത് നിന്നാണ്. വറ്റിക്കൊണ്ടിരിക്കുന്ന പൂനൂര്‍പുഴ സമീപഭാവിയില്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയുടെ പ്രത്യാഘാതം കോഴിക്കോട് നഗരത്തെ വരെ കാര്യമായി ബാധിക്കും. പനങ്ങാട് ,കട്ടിപ്പാറ, ഉണ്ണികുളം, കൊടുവള്ളി, കിഴക്കോത്ത് ഭാഗങ്ങളിലൂടെ ഒഴുകി കോരപ്പുഴയിലേക്കാണു ചേരുന്നത്. അവിടെ നിന്ന് അറബിക്കടലിലേക്ക് ലയിക്കുന്നു.


  അനധികൃത മണലെടുപ്പും പുഴയോരത്തെ വന്‍ തോതിലുള്ള കൈയേറ്റങ്ങളും കരയിടിച്ചിലുമാണ് പുഴയുടെ നാശത്തിന്ന് കാരണമാകുന്നത്. കൂടാതെ പുഴയോരത്ത് വലിയ കിണറുകള്‍ നിര്‍മിച്ച് വന്‍തോതില്‍ പമ്പ് ചെയ്ത് വാഹനങ്ങളിലും മറ്റും എത്തിച്ച് കുടിവെള്ളം വില്‍പ്പന നടത്തുന്ന സംഘങ്ങളും ഇപ്പോള്‍ സജീവമായിട്ടുണ്ട്. പുഴയോരത്തെ മരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്തുന്ന സംഘവും വിലസുകയാണ്.   സാമൂഹിക ദ്രോഹികള്‍ വലിച്ചെറിഞ്ഞ മാലിന്യകൂമ്പാരങ്ങള്‍  പൂനൂര്‍പുഴയും ചെറുപുഴയുമെല്ലാം മാലിന്യമയമാകാന്‍ ഇടയായിട്ടുണ്ട്.
 പൂനൂര്‍ പുഴയും ചെറുപുഴയുമെല്ലാം സംരക്ഷിക്കുന്നതിന് അതതു പ്രദേശത്ത് ജനകീയമായി പുഴ സംരക്ഷണ സമിതികള്‍  സജീവമാക്കേണ്ടതുണ്ട്.

പുഴയെ മലിനമാക്കുന്നതും മരംകൊള്ളയും പുഴയോര കൈയേറ്റവും തടയുന്നതിലും ജില്ലാ ഭരണകൂടം പരാജയമാണ്. അനധികൃത മണലൂറ്റലിനെതിരേ ശക്തമായ നിലപാട് അധികൃതര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.  പൂനൂര്‍പുഴയുടെ ഇരുകരകളും കെട്ടി സംരക്ഷിക്കാന്‍  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പുഴ സംരക്ഷണ ഫണ്ടുകള്‍ യഥാസമയം ലഭ്യമാക്കുകയും ഫലപ്രദമായ ഇടപെടലും അനിവാര്യമാണ്.പുഴയില്‍ മാലിന്യം തള്ളുന്നതിനെതിരെയും അനധികൃത മണലൂറ്റിനെതിരെയും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രാദേശിക ഭരണകൂടം നിലപാടെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago