അപ്രതീക്ഷിത ഫീസുകളില്‍ ഞെട്ടി വിദേശികള്‍; സഊദി പ്രവാസത്തിന് വിരാമമാകുന്നുവെന്ന് സൂചനകള്‍
റിയാദ്: കഴിഞ്ഞ ദിവസം അവതരിപ്പിച്ച സഊദി ബജറ്റില്‍ പ്രവാസികള്‍ക്ക് കടുത്ത നിരാശ. പ്രവാസ ജീവിതത്തിന് വിരാമമിടാന്‍ സമയമായെന്ന കണക്കു കൂട്ടലിലാണ് സഊദി പ്രവാസ ലോകം.
ചെറുകിട സംരംഭങ്ങളും പദ്ധതികളും പാടെ നിലക്കാന്‍ കാരണമാകുന്ന തരത്തിലാണ് പ്രഖ്യാപിച്ച ബജറ്റിലെ ഫീസുകള്‍. കുടുംബവുമായി താമസിക്കുന്ന വിദേശികള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയും ജീവിത ചിലവും കുത്തനെ ഉയര്‍ത്തുന്നതാണ് പുതിയ തീരുമാനം. കൂടാതെ നിര്‍ബന്ധിത സഊദി വത്കരണം ലക്ഷ്യമിട്ട നിര്‍ബന്ധിത തലയെണ്ണത്തിനനുസരിച്ച ഫീസും പ്രവാസികളെ സഊദി പ്രവാസം അവസാനിച്ചതായ ചിന്തയിലേക്ക് നയിക്കുന്നത്.
ഓരോ കുടുംബാംഗത്തിനും ആദ്യഘട്ടത്തില്‍ അടുത്ത വര്‍ഷത്തില്‍ 100 റിയാലും രണ്ടാം വര്‍ഷം 200 റിയാലും മൂന്നാം വര്‍ഷം 300 റിയലും ഫീസ് ഏര്‍പ്പെടുത്തിയത് കുടുംബവുമായി താമസിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഒന്നിലധികം കുടുംബങ്ങള്‍ ഉള്ളവര്‍ ഓരോ അംഗത്തിനും മാസാന്തം ഇത്തരത്തില്‍ ഫീസ് അടക്കുമ്പോള്‍ ഭര്‍ത്താവിനു പുറമെ മൂന്നംഗ കുടുംബത്തിന് അടുത്ത വര്‍ഷം 3600 ഉം 2019 ല്‍ 10800 റിയാലും അധികമായി നല്‍കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍. നിലവില്‍ സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഒരു വര്‍ഷം ഇഖാമ തുകയും ലെവിയുമുള്‍പ്പെടെ 3,100 റിയാലാണ് നല്‍കേണ്ടത്. ഇത് പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറവുമാണ്. സ്വയം ചിലവില്‍ ഇവിടെ കുടുംബവുമായി താമസിക്കുന്നവര്‍ക്ക് ഏതായാലും ഇത് അസഹനീയമാണെങ്കിലും കമ്പനികളുടെ ചിലവില്‍ താമസിക്കുന്നവര്‍ക്കം ഇത് തിരിച്ചടിയാണ്. ഇത്രയും തുക മുടക്കി കമ്പനികള്‍ ഇവര്‍ക്ക് സൗകര്യമൊരുക്കുക വിരളമായിരിക്കും.
അത് പോലെ തന്നെ നിര്‍ബന്ധിത സ്വദേശി വത്കരണത്തിന് പ്രേരിപ്പിക്കുന്നതിനുള്ള ഫീസ് വര്‍ധനവും പ്രവാസികള്‍ക്കേറ്റ തിരിച്ചടിയാണ്. 2018 ല്‍ ഓരോ വിദേശ തൊഴിലാളിയും 300 റിയാല്‍ വീതം നല്‍കണം. സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ഉള്ള കമ്പനികള്‍ക്ക് ഓരോ തൊഴിലാളിക്കും 400 റിയാല്‍ വീതവും 2020 ആകുമ്പോഴേക്ക് അത് 800 റിയാല്‍ വീതവും നികുതി ഏര്‍പ്പെടുത്തുമെന നിര്‍ദേശവും ഏറ്റവും ആശങ്ക ഉളവാക്കുന്നതാണ്. ഇവിടെ സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികളെ ഇത് പൂര്‍ണ്ണമായും ബാധിക്കും. സ്വദേശികളുടെയും വിദേശികളുടെയും അനുപാതത്തില്‍ വ്യത്യാസം വരുത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന സംവിധാനമാണിത്. ചെറുകിട കമ്പനികളുടെ തകര്‍ച്ചയിലേക്കം വന്‍കിട കമ്പനികളിലെ വിദേശികളുടെ കൂട്ട പിരിച്ചു വിടലിലേക്കുമായിരിക്കും ഇത് വഴി തെളിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."