ജീവിതം തളര്‍ത്തിയ നിസാറിന് ചികിത്സസഹായവുമായി മലയാളി കൂട്ടായ്മ
ദമ്മാം: വിധിയുടെ ക്രൂരത രോഗത്തിന്റെ രൂപത്തില്‍ വേട്ടയാടിയ നിസാറിന് മലയാളി കൂട്ടായ്മയുടെ കാരുണ്യഹസ്തം. അരകെട്ട് മുതല്‍ താഴോട്ട് മരവിക്കുകയും, ഇരുകാലുകളും തളര്‍ന്നു പോകുകയും ചെയ്തതിനാല്‍ ജീവിതം തന്നെ വഴി മുട്ടിയ തലശ്ശേരി സ്വദേശിയായ നിസാറുദ്ദീനാണ് നവയുഗം പ്രവര്‍ത്തകര്‍ ചികിത്സാ സഹായവുമായി രംഗത്തെത്തിയത്. അഞ്ചു വര്‍ഷത്തിലധികമായി സഊദി അറേബ്യ കിഴക്കന്‍ പ്രവിശ്യ അല്‍ഹസ്സയില്‍ പ്രവാസ ജീവിതത്തിനിടെയാണ് നിസാറുദീനെ രോഗം തേടിയെത്തിയത്.
ഇവിടെ പ്ലംബര്‍ ജോലി ചെയ്തു വരികയായിരുന്നു നിസാറുദ്ദീന്‍. അസഹ്യമായ നടുവേദനയാണ് ആദ്യമെത്തിയത്. ചെറിയ ചികിത്സകള്‍ കൊണ്ട് താത്ക്കാലിക ശമനം ഉണ്ടായി, നിസാര്‍ ജീവിതം മുന്നോട്ടു കൊണ്ട് പോയെങ്കിലും, ഒരു ദിവസം പെട്ടെന്ന് കടുത്ത വേദന വരികയും അരക്ക് കീഴെ മരവിച്ച് ഇരു കാലുകളും തളര്‍ന്നു പോവുകയുമായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടനെ നിസാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളതിനാല്‍ നാട്ടിലേയ്ക്ക് അയയ്ക്കുകയാണ് നല്ലതെന്ന്് ഡോക്്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് നിസാറിനെ നാട്ടിലേയ്ക്ക് കൊണ്ടുപോകുകയും, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന നിസാറിന്റെ തുടര്‍ചികിത്സക്കായാണ് നവയുഗം പ്രവര്‍ത്തകര്‍ ഫണ്ട് സ്വരൂപിച്ചത്.
നിസാര്‍ ചികിത്സ സഹായഫണ്ട്, റഷദിയ യൂണിറ്റ് ഓഫിസില്‍ വെച്ച് നവയുഗം ശോബ യൂണിറ്റ് സെക്രട്ടറി ഉണ്ണി ഓച്ചിറ, നിസാറിന്റെ കുടുംബത്തിനെ ഏല്‍പ്പിക്കുന്നതിനായി മേഖലകമ്മിറ്റി രക്ഷാധികാരി ഹുസൈന്‍ കുന്നിക്കോടിന് കൈമാറി.
ചടങ്ങിന് നവയുഗം അല്‍ഹസ്സമേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട്, മേഖല ഭാരവാഹികളായ ഷമ്മില്‍ നെല്ലിക്കോട്, അബ്ദുല്‍ കലാം, ബിജു മലയടി, ഉഷ ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."