ഒരേ ഓര്‍ഡിനന്‍സ് അഞ്ചാം തവണ; രാഷ്ട്രപതിയ്ക്ക് അതൃപ്തി
ന്യൂഡല്‍ഹി: ഒരേ ഓര്‍ഡിനന്‍സ് തന്നെ അഞ്ചാം തവണയും അംഗീകാരത്തിനായി അയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അതൃപ്തി. എനിമല്‍ പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിലാണ് അഞ്ചാം തവണയും രാഷ്ട്രപതി ഒപ്പുവെക്കേണ്ടി വന്നത്. നാല് തവണ അംഗീകാരം നല്‍കിയിട്ടും ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല.
ഓഗസ്റ്റിലാണ് നാലാം തവണ ഓര്‍ഡിന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വന്നത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി എത്തിയ ബില്‍ ആയിരുന്നു അത്. സാധാരണഗതിയില്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമാണ് ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതിയുടെ പരിഗണനക്കായി അയക്കുക. ഇക്കാര്യം കൊണ്ട് അദ്ദേഹം അന്നും അതൃപ്തി അറിയിച്ചിരുന്നു. ഇനിയൊരിക്കലും മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും രാഷ്ട്രപതി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
യുദ്ധാനന്തരം പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്തുക്കളുടെ കൈമാറ്റത്തിന് എതിരെയുള്ളതാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട്. 48 വര്‍ഷം പഴക്കമുണ്ട് ഈ നിയമത്തിന്. ഈ നിയമത്തിലെ ഭേദഗതി ഈ വര്‍ഷമാദ്യം ലോക്‌സഭയില്‍ പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."