ബഹ്‌റൈനില്‍ ത്രിദിന ഗള്‍ഫ് മെഡിക്കല്‍ എക്‌സ്‌പോ ആരംഭിച്ചു
മനാമ : ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ത്രിദിന ഗള്‍ഫ് മെഡിക്കല്‍ എക്‌സ്‌പോ 2016 ന് തുടക്കമായി.
അജ്‌യാല്‍ കണ്‍സള്‍ട്ടേഷന്‍സും, ന്യൂ ലൈനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ബഹ്‌റൈനിലെയും, മറ്റ് ജി.സി.സി രാജ്യങ്ങളിലെയും സന്ദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. നിരവധി പേരാണ് എക്‌സ്‌പോ വീക്ഷിക്കാനെത്തുന്നത്. ആദ്യ ദിവസം ആയിരക്കണക്കിന് ആളുകളാണ് സന്ദര്‍ശിച്ചത്.
സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് (എസ്.സി.എച്ച്) പ്രസിഡണ്ട് ലഫ്‌നന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 100ഓളം പ്രദര്‍ശകര്‍ തങ്ങളുടെ ആരോഗ്യപരിരക്ഷാ ഉത്പന്നങ്ങളും, സേവനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.
ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണുകള്‍, തുടങ്ങിയവ സമ്മാനമായി ലഭിക്കുന്ന സമ്മാനപദ്ധതികളും പരിപാടിയില്‍ ഒരുക്കിയത് സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നവയാണ്.
രാജ്യത്തെയും ഗള്‍ഫ് മേഖലയിലെയും മെഡിക്കല്‍ സേവനദാതാക്കളെ ഒന്നിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു വേദിയാണ് ഇതെന്നും അതിനാല്‍ സന്ദര്‍ശകര്‍ക്ക് തങ്ങള്‍ക്ക് വേണ്ട സേവനദാതാക്കളെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും അജ്‌യാല്‍ കണ്‍സള്‍ട്ടേഷന്‍സ് ചെയര്‍മാനും, ചീഫ് എക്‌സിക്യുട്ടീവുമായ ക്യാപ്റ്റന്‍ മഹ്മൂദ് അല്‍ മഹ്മൂദ് അഭിപ്രായപ്പെട്ടു. ബഹ്‌റൈനില്‍ നിന്നുള്ള പ്രദര്‍ശകരാണ് കൂടുതലായും പങ്കെടുക്കുന്നതെങ്കിലും, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം എക്‌സ്‌പോ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമൂല്യമായ പല മെഡിക്കല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും വിപണനവും കൈമാറ്റ ചടങ്ങുകളും ഇവിടെ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."