മന്ത്രി എം.എം മണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി
കൊച്ചി: മന്ത്രി എം .എം മണിക്കെതിരെ യൂത്ത്കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.
രണ്ടിടങ്ങളാണ് പ്രതിഷേധം നടന്നത്. കളമശ്ശേരി പത്തടിപ്പാലത്തും എറണാകുളം ടൗണ്ഹാളിനുമുമ്പിലാണ് യുത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹരജി കോടതി തള്ളിയതിനാല്‍ മണി മന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് പുറത്തേക്ക് വരുന്നതിനിടേയാണ് മണിക്കെതിരെ പ്രതിഷേധമുണ്ടായത്. രണ്ട് സ്ഥലങ്ങളിലും പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം ധാര്‍മികത ചിലര്‍ക്ക് മാത്രമാണോ സി.പിഎം അടിച്ചേല്‍പ്പിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.
ചെറിയ ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ നിലപാട് മാറ്റിയിരിക്കുകയാണ്.
രാഷ്ട്രിയ എതിരാളിയെ കൊലപെടുത്തിയെന്ന മണിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. അല്ലാതെ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."