HOME
DETAILS
MAL
കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച 445 കിലോ സ്വര്‍ണ ശേഖരം പിടികൂടി
backup
December 24 2016 | 18:12 PM
ന്യൂഡല്‍ഹി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച 445 കിലോ സ്വര്‍ണശേഖരം പിടികൂടി.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) ഡല്‍ഹിയിലെ ശ്രീലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ വീടുകളിലെ റെയ്ഡിലാണ് സ്വര്‍ണ,വെള്ളി ശേഖരം പിടികൂടിയത്.
445 കിലോ സ്വര്‍ണത്തില്‍ 430 കിലോ സ്വര്‍ണക്കട്ടികളും 15 കിലോയുടെ ആഭരണങ്ങളുമാണ് പിടികൂടിയത്.
80 കിലോ വെള്ളിയും,2.48 കോടിയുടെ അസാധു നോട്ടുകളും 12 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ എന്നിവയാണ് ഡി.ആര്.ഐ പിടികൂടിയത്.
നോട്ട് നിരോധനത്തിന് ശേഷം വ്യാപക തോതിലാണ് സ്വര്‍ണം പിടികൂടിയ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം നടന്നത്.
ഇത് സ്വര്‍ണം വാങ്ങി കള്ളപ്പണം വെളുപ്പിക്കാനെന്നാണ് ഡി.ആര്.ഐ പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."