രാത്രിയുടെ മറവില്‍ പാറക്കുളം നികത്തി
ചങ്ങരംകുളം: കോക്കൂരിലെ പതിനൊന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്തിരുന്ന പാറക്കുളവും ചുറ്റുമുണ്ടായിരുന്ന വയലുകളും രാത്രിയുടെ മറവില്‍ മണ്ണിട്ട് നികത്തിയതായി പരാതി.
പാവിട്ടപ്പുറം മാങ്കുളം കോക്കൂര്‍ സ്‌കൂള്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കുളമാണ് സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തിയത്. മുന്‍പ് പൊതുജനങ്ങള്‍ കുളിക്കാനും മറ്റും ഈ കുളത്തെ ആശ്രയിച്ചിരുന്നു.
എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കുളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയിരുന്നു . എന്നാല്‍ കുളം അവിടെ സ്ഥിതി ചെയ്യുന്നത് ഇഷ്ടമില്ലാത്തവര്‍ മനപൂര്‍വം മാലിന്യം കുളത്തില്‍ തള്ളിയതാണെന്നും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
മാലിന്യം നീക്കം ചെയ്ത് കുളം വൃത്തിയാക്കാന്‍ പെണ്‍മിത്ര അടക്കമുള്ള സാമൂഹിക സംഘടനകള്‍ രംഗത്ത് വന്നെങ്കിലും ചില ഇടപെടലുകള്‍ മൂലം അത് നടന്നിരുന്നിരുന്നില്ല .
ഇതിനു പിന്നാലെയാണ് മണ്ണിട്ടു നികത്തി വാഴ വെച്ചിരിക്കുന്നത്. പ്രദേശത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ അവശേഷിക്കുന്ന തണ്ണീര്‍ തടങ്ങള്‍ ഇത്തരത്തില്‍ നികത്തുന്നതിനെതിരേ പെണ്‍മിത്ര സംഘം വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരോ പഞ്ചായത്തോ ഇടപെട്ടില്ലെന്നും സംഘം ആരോപിക്കുന്നു.
കുളം പൂര്‍വസ്ഥിയിലാക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടണമെന്ന് പെണ്‍മിത്ര സംഘം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."