HOME
DETAILS

സര്‍ക്കാര്‍ ഉറക്കത്തില്‍; തെരുവുനായ പ്രതിരോധ നടപടികള്‍ പാളുന്നു

  
backup
December 24 2016 | 19:12 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

 


പൊന്നാനി: സംസ്ഥാനത്തു തെരുവുനായ പ്രതിരോധ നടപടികള്‍ പാളുന്നു. പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ പ്രതിരോധ നടപടികള്‍ കാര്യമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. തെരുവുനായകളുടെ കടിയേറ്റ് അടുത്തിടെ രണ്ടു പേരുടെ ജീവന്‍ നഷ്ടമായിരുന്നു.
തുടര്‍ന്നു വന്‍ പ്രഖ്യാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുമായാണ് സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. എന്നാല്‍, നടപടികള്‍ വട്ടപ്പൂജ്യമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) നടപ്പാക്കുന്നുണ്ട്. എന്നാല്‍, അതു കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നതു പാലക്കാട് ജില്ലയില്‍ മാത്രമാണ്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മലപ്പുറമടക്കമുള്ള മറ്റു ജില്ലകളില്‍ പേരിനുമാത്രമാണ്.
തെരുവുനായി ശല്യത്തിനു മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ ഉപായം വന്ധ്യംകരണ പദ്ധതിയായിരുന്നു. ഇതനുസരിച്ചു സംസ്ഥാനത്തു സെപ്റ്റംബര്‍ മാസത്തില്‍ വന്ധ്യംകരണ പദ്ധതി ഊര്‍ജിതമായി ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. ചില സ്ഥലങ്ങളില്‍ പേരിനു മാത്രം പരിപാടികള്‍ നടന്നു. ജില്ലകളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിട ഭൂമിയില്‍ തെരുവുനായകളെ എത്തിച്ചു വന്ധ്യംകരിക്കാനായിരുന്നു ഉദ്ദേശം.
വന്ധ്യംകരണത്തിനു ശേഷം നായകളെ വീണ്ടും തെരുവില്‍ കൊണ്ടുവിടുന്നതിനാണ് തീരുമാനിച്ചത്. എന്നാല്‍, ഇങ്ങനെയൊരു പ്രവര്‍ത്തിക്കായി സ്ഥലം വിട്ടുകൊടുക്കുന്ന കാര്യം കൃഷിവകുപ്പിനുപോലും അറിയില്ല. സംസ്ഥാനത്ത് ഒരിടത്തും നായകളെ വന്ധ്യംകരിക്കുന്നതിനായി കൃഷിവകുപ്പിന്റെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പും പറയുന്നു. കൃഷിത്തോട്ടത്തിന്റെ സ്ഥലത്ത് നായകള്‍ക്കായി പാര്‍പ്പിടമൊരുക്കണമെന്നും സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും നടപ്പായില്ല.
വിവിധ സ്ഥലങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു തെരുവുനായകളെ വന്ധ്യംകരിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതിനായി ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. വകുപ്പില്‍ ജോലിചെയ്യുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു ജോലി ഭാരമാണെന്നാണ് പറയുന്നത്. അതിനാല്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ച് വന്ധ്യംകരണം നടത്താമെന്നു മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരുന്നതുമാണ്.
നായപിടുത്തക്കാരെ കിട്ടാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നാണ് മൃഗസംരക്ഷണവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പറയുന്നത്. അന്യസംസ്ഥാനക്കാരെ ഇതിനായി സമീപിച്ചെങ്കിലും അവര്‍ക്കും താല്‍പര്യമില്ല. അതിനാല്‍ കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് രംഗത്തിറങ്ങിയിരിക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിക്കാണ് ഓരോ ജില്ലകളുടെയും തെരുവുനായ പ്രതിരോധത്തിന്റെ ഉത്തരവാദിത്തം. എന്നാല്‍, സംസ്ഥാനത്ത് ഇത്തരത്തിലുള്ള യോഗങ്ങള്‍ ചേര്‍ന്നിട്ടുപോലുമില്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2.90 ലക്ഷം തെരുവുനായകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago