സംഘമന്ദിര്‍ അടച്ചുപൂട്ടണം; യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഗൂഢാലോചനാ കേന്ദ്രമായ തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്.എസ്.എസ് ആസ്ഥാനമായ സംഘമന്ദിര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു മുനിസിപ്പല്‍ യൂത്ത്ലീഗ് നഗരത്തില്‍ പ്രകടനം നടത്തി. ഫൈസല്‍ വധക്കേസില്‍ ആര്.എസ്.എസ് ആസ്ഥാനത്ത് ഗൂഢാലോചനയും പ്രതികള്‍ക്കു സഹായവും നല്‍കിയതിനു തെളിവ് ലഭിച്ചിട്ടും സംഘമന്ദിര്‍ അടച്ചുപൂട്ടാന്‍ തയാറാകാത്ത പൊലിസിനെതിരേ റാലിയില്‍ പ്രതിഷേധമുയര്‍ന്നു. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച ആര്.എസ്.എസ് നടപടിയിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച റാലി താഴെപ്പാലം ചുറ്റി റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എ.കെ സൈതാലിക്കുട്ടി, വി. മന്‍സൂറലി സംസാരിച്ചു. കെ.കെ റിയാസ് അധ്യക്ഷനായി. സുലൈമാന്‍ ഏഴൂര്‍, ഹാരിസ് അന്നാര, സിറാജ് മാവുംകുന്ന്, ഇബ്രാഹിം ബാദ്ഷ, ഹസീം ചെമ്പ്ര, നിസാര്‍ നടുവിലങ്ങാടി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."