ഭിക്ഷാടന നിരോധനം കാളപെറ്റെന്ന് കേട്ടപ്പോഴേക്ക് കയറെടുത്തതോ?
അരീക്കോട്: യാചക നിരോധന പ്രഖ്യാപനത്തിലൂടെ ഭിക്ഷാടനമുക്ത പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പലയിടങ്ങളിലും നിലവില്‍വന്നുതുടങ്ങിയെങ്കിലും പദ്ധതിക്കനുകൂലമായും എതിരായും അഭിപ്രായങ്ങളുയരുന്നു. വ്യക്തമായ ലക്ഷ്യബോധമില്ലാതെ നടപ്പിലാക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ക്കെതിരേ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതിനകം ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകള്‍ക്കു പിന്നാലെ യോഗം ചേര്‍ന്നു ലാഘവത്തോടെ തീരുമാനമെടുക്കേണ്ട വിഷയല്ലായിരുന്നു ഇതെന്ന രീതിയിലാണ് മിക്കവരും പ്രതികരിക്കുന്നത്.
യാചകരും ഭിക്ഷാടന മാഫിയകളും രണ്ടും രണ്ടാണെന്നും ഭിക്ഷാടന മാഫിയയെ നിരോധിക്കുന്നതോടൊപ്പം ഒരുനേരത്തെ അന്നത്തിനായി യാചനയല്ലാതെ മാര്‍ഗമില്ലാത്തവരെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്കുണ്ടെന്നുമാണ് ഭൂരിപക്ഷാഭിപ്രായം.
ഭിക്ഷാടനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി 'സുപ്രഭാതം' പ്രസിദ്ധീകരിച്ച വാര്‍ത്തയോടു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, യാചകമുക്ത പ്രഖ്യാപനം നടത്തിയ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറത്തിന്റെ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ എന്നിവര്‍ പ്രതികരിക്കുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."