ജില്ലയുടെ പാരമ്പര്യം തകര്‍ക്കരുത്; തീരുമാനങ്ങളില്‍ ഗൂഢാലോചന: എ.പി ഉണികൃഷ്ണന്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
മലപ്പുറത്തിന്റെ പാരമ്പര്യം തകര്‍ക്കുന്ന തരത്തില്‍ ജനപ്രതിനിധികള്‍തന്നെ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതുകാണുമ്പോള്‍ സങ്കടം തോന്നുന്നു. പാവപ്പെട്ടവനെ വിരുന്നൂട്ടിയും സല്‍ക്കരിച്ചും നന്മകള്‍പകര്‍ന്ന മലപ്പുറത്തിന്റെ ഐശ്വര്യത്തെ തകര്‍ക്കുന്ന തരത്തിലാണ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നടത്തുന്ന യാചക നിരോധനങ്ങള്‍.
പാവപ്പെട്ടവന്റെ ഒരുനേരത്തെ അന്നത്തെക്കുറിച്ചുപോലും ചിന്തിക്കാന്‍ പറ്റാത്തവക്കേ ആശ്രയമറ്റവരെ ആട്ടിയോടിക്കാന്‍ കഴിയൂ. ഗതിയുള്ളവനു കൈനീട്ടാന്‍ മനസുണ്ടാവില്ല. ഗതിയില്ലാത്തവന്‍ കൈനീട്ടിയാല്‍ മനസറിഞ്ഞു നല്‍കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പകരം നിരോധനമേര്‍പ്പെടുത്തുന്നതില്‍ ഗൂഢാലോചനയുണ്ട്. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നയം വ്യക്തമാക്കണം. ജില്ലാ പഞ്ചായത്ത് ഈ വിഷയത്തില്‍ ആര്‍ക്കും ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഒരു വിഭാഗത്തെ നിരോധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നിരിക്കെ ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രഖ്യാപനങ്ങളെ നീതീകരിക്കാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."