അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടു
നിലമ്പൂര്‍: വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെതിരേ കള്ളക്കേസെടുത്ത വഴിക്കടവ് എസ്.ഐക്കെതിരേ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടു.
മാധ്യമം നിലമ്പൂര്‍ ലേഖകന്‍ ഉമ്മര്‍, നിലമ്പൂര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നിര്‍ദ്ദേശം നല്‍കിയത്.
വഴിക്കടവ് എസ്.ഐ ഹരികൃഷ്ണനെതിരേയാണ് അന്വേഷണം. എസ്.ഐ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാരും വ്യാപാരികളും വഴിക്കടവ് പൊലിസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ സമരത്തില്‍ പങ്കെടുത്തുവെന്ന് കാണിച്ചാണ് ഉമ്മറിനെതിരെ കള്ളക്കേസെടുത്തിട്ടുള്ളത്. ഉമ്മറിന്റെയും മക്കളുടെയും പേരില്‍ രണ്ട് പെറ്റി കേസുകള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളാണ് ഏഴ് മാസത്തിനുള്ളില്‍ എടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."