ഫെയ്‌സ് ഫൗണ്ടേഷന്‍ ഇന്‍സ്‌പെയര്‍ റെസിഡന്‍ഷ്യല്‍ ക്യാംപ് തുടങ്ങി
പരപ്പനങ്ങാടി: ഭിന്നശേഷിയുള്ളവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിനായി പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്‍സ്‌പെയര്‍ സീസണ്‍ 3 റെസിഡന്‍ഷ്യല്‍ ക്യാംപ് പാലത്തിങ്ങല്‍ എ.എം.യു.പി സ്‌കൂളില്‍ ആരംഭിച്ചു. ഉദ്ഘാടനം ഇന്നു വൈകിട്ട് നാലിന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, ജെ.ഡി.ടി സെക്രട്ടറി സി.പി കുഞ്ഞിമുഹമ്മദ്, ഡോ. പി.എ ഇബ്രാഹിം ഹാജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധസംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
31 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. തിരുവനന്തപുരം, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി അറുപതോളം ഭിന്നശേഷി പഠിതാക്കളാണ് എട്ടു ദിവസത്തെ ക്യാംപില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."