HOME
DETAILS

വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഓണറേറിയം ഉള്‍പ്പെടുത്തരുതെന്ന് കോഡൂര്‍ ഗ്രാമപഞ്ചായത്ത്

  
backup
December 24 2016 | 19:12 PM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1

 


കോഡൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തരുതെന്നു കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐകകണ് ഠ്യേന ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ മാസാന്ത വേതനം വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം പിന്‍വലിക്കണമെന്നു പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ജനപ്രതിനിധി എന്ന നിലയില്‍ ലഭിക്കുന്ന വേതനം സ്ഥിരമായ വരുമാനമല്ല. വാര്‍ഡിലെ ജനങ്ങളുടെ പൊതുപ്രശ്‌നങ്ങളുടെ കൈകാര്യം, അവയ്ക്കായുള്ള യാത്രകള്‍, കടലാസ് പ്രവര്‍ത്തനങ്ങള്‍, നിര്‍ധന കുടുംബംഗങ്ങളുടെ വിവിഹം, ചികിത്സ പോലുള്ള കാര്യങ്ങളില്‍ സഹായിക്കല്‍ എന്നിവയ്‌ക്കൊനും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം തികയുന്നില്ല. ഇതിലെല്ലാമുപരി മറ്റു ജോലികള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയുമാണുള്ളതെന്നും പഞ്ചായത്ത് ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവനത്തിന് സന്നദ്ധരായി എന്നുള്ളതിനാല്‍ മക്കളുടെ വിദ്യാഭ്യാസാനുകൂല്യം പോലുള്ളവ തടയുന്നവിധം വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഓണറേറിയം ചേര്‍ക്കണമെന്ന പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച പതിനാലാം വാര്‍ഡ് അംഗം മച്ചിങ്ങല്‍ മുഹമ്മദ് ആവശ്യപ്പെട്ടു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍ പിന്താങ്ങി. പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി. വൈസ്പ്രസിഡന്റ് കെ. രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം.ടി ബഷീര്‍, സജ്‌നാമോള്‍ ആമിയന്‍ അംഗങ്ങളായ മുഹമ്മദലി കടമ്പോട്ട്, പരി ശിവശങ്കരന്‍, സജീന മേനമണ്ണില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  7 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  20 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  27 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago