മാലിന്യവിമുക്ത നാടിനുവേണ്ടി വിദ്യാര്‍ഥികള്‍ കടമ നിറവേറ്റണം: ഡോ. കെ വാസുകി
പെരിന്തല്‍മണ്ണ: മാലിന്യവിമുക്തവും ശുചിത്വസുന്ദരവുമായ ഒരു നാടിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ അവരുടെ കടമ നിറവേറ്റണമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. കെ വാസുകി ഐ.എ.എസ് പറഞ്ഞു. ജീവനംപദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ സംഘടിപ്പിക്കുന്ന 23 എന്‍.എസ്.എസ് യൂനിറ്റ് അണിനിരക്കുന്ന സപ്തദിന ശുചിത്വ ക്യാംപ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി നാടിന്റെ ശുചിത്വം,പരിസ്ഥിതി, ആ വാസവ്യവസ്ഥ, ജൈവ കൃഷി, വെള്ളം എന്നിവയുടെ സമ്പൂര്‍ണ സംരക്ഷണമാണ്. ഈ ലക്ഷ്യങ്ങള്‍ക്കായി പെരിന്തല്‍മണ്ണ നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി ജനങ്ങളിലേക്കെത്തിക്കുന്നതിനായി കോളജ്, ഹയര്‍ സെക്കന്‍ഡറി തലത്തിലെ 23 എന്‍.എസ് എസ് യൂനിറ്റുകളിലെ 1150 വിദ്യര്‍ഥി വളണ്ടിയര്‍മാര്‍ ഒരാഴ്ച നഗരസഭയില്‍ ക്യാംപ് ചെയ്ത് ശുചിത്വദൗത്യം സംഘടിപ്പിക്കും. നഗരസഭയിലെ 34 വാര്‍ഡുകളിലേയും എല്ലാ വീടുകളും സന്ദര്‍ശിച്ച് ശുചിത്വസംവിധാനം പരിചയപ്പെടുത്തിയും ശുചിത്വ സന്ദേശവും ജൈവകൃഷിയും പ്രചരിപ്പിച്ചും ആണ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ചടങ്ങില്‍ നഗരസഭാ അധ്യക്ഷന്‍ എം മുഹമ്മദ് സലീം അധ്യക്ഷനായി. നഗരസഭയുടെ ജീവനം പദ്ധതിക്ക് പേര് നിര്‍ദ്ദേശിച്ച പി മനോജ് കുമാറിന് വാസുകി ഐ.എ.എസ് ഉപഹാരം നല്‍കി
പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, സ്ഥിരസമിതി അധ്യക്ഷന്മാരായ കെ.സി മൊയ്തീന്‍ കുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, എരതി, കിഴിശ്ശേരി മുസ്തഫ, കെ.പി അനില്‍, കെ പ്രമോദ്, വി രമേശന്‍, പച്ചീരി ഫാറൂഖ്, എ ശിവദാസ്, എല്‍സമ്മ ജോസഫ്, എം രാമചന്ദ്രന്‍, ഓ ജ്യോതിഷ്, ഡോ. ജോഷി ചെറിയാന്‍, വി മുരളീധരന്‍, കെ സുരേഷ്, കെ.എ അയ്യപ്പന്‍, ടി കുഞ്ഞുമുഹമ്മദ്, നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍രാജ്, അമ്പിളി മനോജ് സംസാരിച്ചു.
നഗരസഭ ജീവനം പദ്ധതിക്കു വേണ്ടി തയാറാക്കിയ ഹൃസ്വചിത്രത്തിന്റെ പ്രകാശനം ചടങ്ങില്‍ നടന്നു. ജീവനംപദ്ധതിയുടെ പ്രചരണാര്‍ഥം നടത്തുന്ന ജീവനം കലാജാഥയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കലാജാഥ ഇന്ന് മുതല്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ പ്രചരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."