മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി: വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി പ്രകാരം 201617 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കും.
കൊല്ലം ജില്ലയിലെ സ്ഥിര താമസക്കാരായവരും ഒരു ലക്ഷം രൂപക്ക് താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും 2016 മാര്‍ച്ചില്‍ നാലാംതരം ജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക പരീക്ഷയുടെ റിസള്‍ട്ട്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 27ന് രാവിലെ 9.30ന് കൊല്ലം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും പങ്കെടുക്കണം. എഴുത്തു പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനതത്തില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ജില്ലയിലെ പ്രമുഖ സ്‌കൂളികളില്‍ പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലും 04742794996, 8547630022 എന്നീ ഫോണ്‍ നമ്പരുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."