പ്രവാസത്തിനും വയസാകുന്നു
'പ്രവാസം പെട്ടികെട്ടുന്നു' കഴിഞ്ഞ ലക്കം ഞായര്‍ പ്രഭാതത്തിലെ ഫീച്ചര്‍ സന്ദര്‍ഭോചിതമായി. അടുത്ത ദേശത്തേക്ക്, അയല്‍ സംസ്ഥാനത്തേക്ക്... അങ്ങനെയായിരുന്നു മലയാളീ പ്രവാസത്തിന്റെ ആരംഭം. അറുപതുകളില്‍ തുടങ്ങിയ ആ പ്രയാണത്തെ തുടര്‍ന്നാണ് അറബിപ്പൊന്നിന്റെ സാന്നിധ്യം മലയാളനാട്ടില്‍ സ്ഥിരം സാന്നിധ്യമായത്. കടല്‍യാത്രകള്‍ ആകാശയാത്രക്ക് വഴിമാറിയപ്പോള്‍ പല പല രാജ്യങ്ങളിലേക്കും ചേക്കേറി. ആ പ്രവാസത്തിനിപ്പോള്‍ വയസായിരിക്കുന്നു.
ബാല്യവും യൗവ്വനവും കടന്നാല്‍ വാര്‍ധക്യം അടുത്താണല്ലോ. വാര്‍ധക്യത്തിനൊടുവില്‍ മരണവും. എണ്ണക്കിണറുകളിലെ ഉറവ വറ്റാനും സ്വര്‍ണഖനികളിലെ സമൃദ്ധി ക്ഷയിക്കാനും തുടങ്ങുന്നുവെന്ന വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ തന്നെ ബദല്‍ ജീവിതത്തെക്കുറിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമായിരുന്നു. അതു കാണാതിരുന്നവര്‍ക്കുള്ള തിരിച്ചടികൂടിയാണിത്. ഇനിയെങ്കിലും അകലം കണ്ടു തുഴഞ്ഞാല്‍.
ഹാമിദ് ഹുസൈന്‍,
നാരോക്കാവ്, എടക്കര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."