HOME
DETAILS

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ്

  
backup
December 24 2016 | 20:12 PM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be

എല്ലാവര്‍ക്കും സന്തോഷവും സമാധാനവും അനുഭവിക്കാനാകുമ്പോഴാണു ക്രിസ്മസ് അര്‍ഥപൂര്‍ണമാകുന്നത്. സന്തോഷവും സമാധാനവും ഒരുമിച്ചുപോകുന്നതാണ്. എവിടെ സന്തോഷമുണ്ടോ അവിടെ സമാധാനമുണ്ട്. എവിടെ സമാധാനമുണ്ടോ അവിടെ സന്തോഷമുണ്ട്. പ്രപഞ്ചത്തിനു സന്തോഷവും സമാധാനവും സമ്മാനിക്കാനായിരുന്നു ക്രിസ്തുവിന്റെ തിരുപ്പിറവി. ക്രിസ്തുവിന്റെ സാന്നിധ്യം സന്തോഷപ്രദമാണ്.
അതിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യനു സമാധാനത്തിന്റെ സന്ദേശം നല്‍കുന്നതുമാണ്. പരസ്പര സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വ്യക്തിത്വങ്ങളായി മനുഷ്യരെല്ലാം വളരുന്നതിനുള്ള ഓര്‍മപ്പെടുത്തല്‍ ക്രിസ്മസ് നല്‍കുന്നുണ്ട്. പ്രകൃതിയിലും മനുഷ്യമനസുകളിലും അസ്വസ്ഥതകള്‍ പടരുമ്പോള്‍, സമന്വയത്തിന്റെ സാധ്യതകളാണു നാം തേടേണ്ടത്.
രാഷ്ട്രീയം വെറുപ്പിന്റെ രാഷ്ട്രീയമാകുന്നിടങ്ങളില്‍, ഭരണം ദുരിതഭരണമാകുന്നിടങ്ങളില്‍, ഭൂമി മലിനമാകുന്നിടങ്ങളിലെല്ലാം സാമൂഹികബോധത്തിന്റെ വെളിച്ചം മനസിലേറ്റി ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും ഒരു ക്രിസ്മസ് നക്ഷത്രവെളിച്ചം കടന്നുവരണം. പരസ്പരമുള്ള പങ്കുവയ്ക്കലും കരുതലുമാണ് എല്ലാ മതങ്ങളും ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുമതദര്‍ശനവും വിളംബരം ചെയ്യുന്നത് പരസ്പരമുള്ള പങ്കുവയ്ക്കലാണ്.
യേശുക്രിസ്തുവിനു പിറക്കാന്‍ നമ്മുടെ മനസുകളും കുടുംബങ്ങളും പ്രവര്‍ത്തനമണ്ഡലങ്ങളും സാഹചര്യമൊരുക്കണം. സമൂഹത്തില്‍ തിരസ്‌കരിക്കപ്പെടുന്നവരെ ചേര്‍ത്തുനിര്‍ത്തണമെന്നു ക്രിസ്മസ് ഓര്‍മപ്പെടുത്തുന്നുണ്ട്. ഭിന്നശേഷിയുള്ളവരോടു കൂടുതല്‍ പരിഗണനയുണ്ടാവണം. പ്രത്യാശയുടെ തിരുപ്പിറവിയെടുത്ത ഈശോയുടെ സാന്നിധ്യം എല്ലായിടത്തും സാധിതമാകട്ടെയെന്നാണ് ഈ സുദിനത്തില്‍ ആശംസിക്കുന്നത്.
ഇക്കുറി ഹാപ്പി ക്രിസ്മസ് എന്നു പറയുമ്പോഴും എന്റെ ഉളളിലെ ചില നൊമ്പരങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. രാജ്യത്തു നോട്ടുപിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വിഷമത്തിലാണ്. പുതിയ സാമ്പത്തികനയത്തിനു സദുദ്ദേശ്യമുണ്ടായേക്കാമെങ്കിലും അതുമൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ക്രിസ്മസിന്റെ സന്തോഷം പകരാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്.ചില നിയന്ത്രണങ്ങള്‍ നമ്മുടെ ധൂര്‍ത്ത് ഒഴിവാക്കുന്നതിന് ഗുണകരമായി മാറുന്ന സാഹചര്യമുണ്ട്.
അതുപോലെ തന്നെ രോഗികളായവര്‍, ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ക്കെല്ലാം സമാശ്വാസം നല്‍കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. സിറിയയിലും ഇറാഖിലും എത്രയോ പേര്‍ അഗതികളായി മാറുന്നു. കശ്മീരിലെ അതിര്‍ത്തിയിലെ ജവാന്മാര്‍ മരിച്ചുവീഴുമ്പോള്‍ അവരുടെ കുടുംബങ്ങളുടെ ദുഃഖം കാണാതെ പോകാന്‍ കഴിയരുത്. ഫാദര്‍ ടോം ഉഴുന്നാലിന്റെ യമനിലെ തിരോദാനം നമുക്ക് വേദനനല്‍കുന്നതാണ്.
ഫാ. ടോം ഉഴുന്നാലില്‍ ഇപ്പോള്‍ എവിടെ ആയിരിക്കുന്നുവോ അവിടെ ക്രിസ്മസ് ഉണ്ടാകണം. ഇല്ലെങ്കില്‍ സന്തോഷത്തോടെ എനിക്കും നമുക്കോരോരുത്തര്‍ക്കും എങ്ങനെ ക്രിസ്മസ് ആഘോഷിക്കാനാവും. ഭീകരപ്രവര്‍ത്തനങ്ങളും യുദ്ധസമാനമായ അന്തരീക്ഷവും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നതു നമ്മെ ഗൗരവമായി ചിന്തിപ്പിക്കണം.
ഇത്തരം സംഘര്‍ഷങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ക്രിസ്മസിന്റെ അനുഭവം നുകരാന്‍ അവസരമുണ്ടാകണം. ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നും ക്രിസ്തുവിന്റെ പുല്‍ക്കൂടിനു മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ദുഃഖങ്ങളിലും ദുരിതങ്ങളിലും കാലിത്തൊഴുത്തില്‍പിറന്ന ക്രിസ്തു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നുണ്ട്.
പരിസ്ഥിതിമലിനീകരണപ്രശ്‌നങ്ങള്‍ ഇന്നു രൂക്ഷമാവുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും പുഴകള്‍ക്കു സംഭവിക്കുന്ന നാശവും നാം മുമ്പത്തേക്കാള്‍ അഭിമുഖീകരിക്കുന്നു. ഈയിടെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നടത്തുന്ന പഠനങ്ങള്‍ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്. ജൈവപച്ചക്കറി എന്നു പറയുമ്പോഴും മലിനമില്ലാത്ത മണ്ണില്‍നിന്നും ജലസ്രോതസില്‍നിന്നും അവ ഉല്‍പാദിപ്പിക്കാനാവണം.
പ്രകൃതിചൂഷണത്തിനെതിരേ അതിനു കാരണക്കാരാവുന്നവര്‍ മാത്രമല്ല, പൊതുസമൂഹവും മാറിച്ചിന്തിക്കേണ്ടതുണ്ട്. പുഴകളിലേയ്ക്കു മാലിന്യമൊഴുക്കുന്ന പ്രവണത ഫാക്ടറികള്‍ നിര്‍ത്തുന്നതിനൊപ്പം ജനവും ഇക്കാര്യത്തില്‍ അവബോധമുള്ളവരാവണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. പ്രകൃതിസംരക്ഷണവും ശുചിത്വവും ജീവിതശൈലിയായി മാറുന്ന സംസ്‌കാരം രൂപപ്പെടേണ്ടതുണ്ട്.
പരിസ്ഥിതിബോധവും ശുചിത്വബോധവും കുറഞ്ഞുവരുകയാണ്. ലോകത്തു വികസിച്ച നഗരങ്ങളിലൊന്നും ചേരിപ്രദേശങ്ങള്‍ കാണാറില്ല. എന്നാല്‍, നമ്മുടെ രാജ്യത്തെ വികസനം നഗരങ്ങളിലാണ്. പക്ഷേ, ചേരിപ്രദേശം ഇല്ലാത്ത നഗരം രാജ്യത്ത് ഇല്ല. നമ്മുടെ സ്ഥിതി മെച്ചപ്പെടുമ്പോള്‍ സഹോദരനോടു നാം കടപ്പെട്ടവനാകുകയാണ്. മറ്റുള്ളവരെ അവഗണിക്കുന്ന സ്ഥിതി മാറണം. നഗരത്തിലെ മാലിന്യങ്ങള്‍ ചേരിയില്‍ തള്ളുന്ന സാഹചര്യമായി മാറരുത്.
സമത്വബോധവും സാമൂഹികബോധവും സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ നാം ഓരോരത്തരും പങ്കാളിയാകണം. ഒരു ആകാശത്തിലും ഒരു ഭൂമിയിലുമാണു നാം ജീവിക്കുന്നത്. പരസ്പരമുള്ള പങ്കുവയ്ക്കലിന്റെ മനോഭാവം നാം ഇനിയും വളര്‍ത്തണം. എന്റെ സമ്പാദ്യങ്ങള്‍ എന്റേതു മാത്രമെന്ന സ്വാര്‍ഥതയുടെ ചിന്ത മാറണം. മനുഷ്യരെല്ലാവരെയും ഒന്നായി കാണാനും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ അവരുമായി ഇടപെടാനും എല്ലാവര്‍ക്കും കഴിയണം.

(സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് ആണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  18 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  18 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  18 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  18 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  18 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  18 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago