മലയാളമണ്ണിന്റെ ആഗ്രഹം സഫലീകരിക്കണം
കേരളം ഉന്നതിയില്‍നിന്ന് അത്യുന്നതങ്ങളിലേയ്ക്ക് അനുദിനം പ്രയാണംനടത്തുകയാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, വികസന, ആരോഗ്യമേഖലകളിലെല്ലാം പൂര്‍വാധികം ശക്തിയോടെ മുന്നേറുന്ന ഈ അസുലഭഘട്ടത്തില്‍ കായികമേഖലയില്‍ പ്രത്യേകിച്ച് ഫുട്‌ബോള്‍ രംഗത്തു കാര്യമായി മുന്നേറേണ്ടതുണ്ട് .
കൊച്ചി അടുത്തവര്‍ഷം അണ്ടര്‍ 17 ലോകകപ്പ് വേദിയാകുകയാണ്. ഇന്ത്യന്‍ സുപ്പര്‍ലീഗിന്റെ ഹോംഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടിവരും. അപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേയ്‌ക്കോ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേയ്‌ക്കോ മാറ്റേണ്ടിവരും. അവിടെ 50,000 ത്തോളം കാണികള്‍ക്കേ കളികാണാനൊക്കൂ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരില്‍ നേരിയ ശതമാനത്തെപ്പോലും ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയങ്ങള്‍ക്കില്ല.
മാത്രമല്ല, കോഴിക്കോട്ടാണു കളിയെങ്കില്‍ ആവേശം മലബാറിലും തിരുവനന്തപുരത്താണെങ്കില്‍ ദക്ഷിണകേരളത്തിലും ഒതുങ്ങും. ഒരുപാട് മലയാളികളുടെ ആഗ്രഹം സോഷ്യല്‍ മീഡയയില്‍ പലവിധത്തിലുള്ള ആശയങ്ങളായി കാണാനിടയായി. കാല്‍പന്ത് പ്രേമികളുടെ ആഗ്രഹം മധ്യകേരളത്തില്‍ ഫുട്‌ബോളിനു മാത്രമായി ഒരു രാജ്യാന്തരസ്റ്റേഡിയം പണിയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടുത്ത ബജറ്റില്‍ തുക വകയിരുത്തണം.
ഫിറോസ്, മൂത്തേടം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."