'ഒബാമ മരിക്കാന്‍ ആഗ്രഹിക്കുന്നു; മിഷേല്‍ ഗൊറില്ലയ്ക്കൊപ്പം ഗുഹയില്‍ കഴിയട്ടെ'
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും എതിരേ വംശീയ പരാമര്‍ശവുമായി ട്രംപിന്റെ അനുയായി. ഒബാമ എത്രയും വേഗം മരിക്കാന്‍ ആശംസിക്കുന്നുവെന്നും പ്രഥമ വനിത മിഷേല്‍ ഗൊറില്ലയോടൊപ്പം ഗുഹയില്‍ കഴിയുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബിസിനസുകാരനായ കാള്‍ പലാഡിനോ പറഞ്ഞു. ഇയാള്‍ ന്യൂയോര്‍ക്കില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുതുവര്‍ഷത്തില്‍ കാണാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നതെന്തെന്ന ചോദ്യത്തിനായിരുന്നു പലാഡിനോയുടെ വംശീയ പരാമര്‍ശം. ഒബാമയ്ക്ക് ഭ്രാന്തന് പശു രോഗം വന്നു മരിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു മറുപടി. അമേരിക്കയില്‍ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നവരുണ്ടോ എന്ന ചോദ്യത്തിന് മിഷേല്‍ ഒബാമയുടെ പേരാണ് പലാഡിനോ പറഞ്ഞത്. സിംബാബ്വെയിലേക്ക് അവര്‍ പോകണമെന്നും മാക്സി ഗൊറില്ലോയോടൊപ്പം ഗുഹയില്‍ സുഖമായി ജീവിക്കാമെന്നായിരുന്നു പലാഡിനോയുടെ പരാമര്‍ശം.
ന്യൂയോര്‍ക്കിലെ പ്രതിവാര പത്രത്തിന്റെ വര്‍ഷാന്ത്യ പതിപ്പിലാണ് ട്രംപ് അനുയായിയുടെ വിവാദ പരാമര്‍ശം. പലാഡിനോയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."