HOME
DETAILS
MAL
നെടുമ്പാശ്ശേരിയില്‍ രണ്ട് ലക്ഷം രൂപയുടെ പഴയനോട്ട് പിടികൂടി
backup
December 24 2016 | 22:12 PM
നെടുമ്പാശ്ശേരി: രണ്ട് ലക്ഷം രൂപയുടെ പഴയ 1,000 രൂപ നോട്ടുകള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടി.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ 6 ഇ 72 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന തൃശൂര്‍ സ്വദേശി രാജീവ് മേനോന്റെ ബാഗില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച നോട്ടുകള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
നോട്ടുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ദുബൈയില്‍ കോണ്‍ട്രാക്ട് ജോലികള്‍ ചെയ്യുകയാണെന്നാണ് ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്.
നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് വിദേശത്തുനിന്ന് നോട്ടുകള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."