പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍
കോഴിക്കോട്: നാലരവര്‍ഷം തികയാത്ത നൂറിലേറെ പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് ലഭിച്ച അധിക കാലാവധി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കേ നീട്ടുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍.
റാങ്ക് പട്ടികള്‍ക്ക് നാലരവര്‍ഷം വരെ കാലാവധി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകളുടെ നേത്യത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് നടയില്‍ പ്രക്ഷോഭം നടക്കുകയാണ്. അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെയുള്ള സമരത്തിലാണ് ഉദ്യോഗാര്‍ഥികള്‍. കാര്യമായ തോതില്‍ നിയമനങ്ങളുണ്ടാകാത്തതിനാല് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ പി.എസ്.സിക്ക് ശുപാശ നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ഡിസംബര്‍ 31 ന് മുന്പുളള മന്ത്രിസഭാ യോഗത്തില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനുള്ള ശുപാര്ശയുണ്ടാകുമെന്ന പ്രതീക്ഷയിലാണ ഉദ്യോഗാര്‍ഥികള്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."