വിദ്യാര്‍ഥികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: എം.എസ്.എഫ്
വെള്ളമുണ്ട: രാജ്യത്ത് വളര്‍ന്ന് വരുന്ന ഫാസിസത്തിനെതിരെയും ഐ.എസ് പോലെയുള്ള ഭീകരവാദ ശക്തികള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എം.എസ്.എഫ് ജില്ലാ നേതൃപഠന ക്യാംപ് അഭിപ്രായപ്പെട്ടു.
ഏറ്റവും കൂടുതല്‍ മതവിശ്വാസങ്ങള്‍ പുലര്‍ത്താനും സ്വാതന്ത്ര്യത്തോട് കൂടി അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും സ്വാതന്ത്ര്യം നല്കുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ എന്തിനാണ് ഐ.എസ് പോലുള്ള സംഘടനകളിലേക്ക് പോകുന്നതെന്നും ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ നിര്‍വാഹക സമിതി അംഗം സി.എച്ച് ഫസല്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.കെ സലാം, എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ സുഹാജ് നടുവണ്ണൂര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളിലായി മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍, ഇബ്രാഹിം ഫൈസി റിപ്പണ്‍, ബാസിം ഗസ്സാലി, അഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
എം.എസ്.എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ റഊഫ് കോഴിക്കോട്, കേളോത്ത് അബ്ദുള്ള, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍, ട്രഷറര്‍ അസീസ് വെള്ളമുണ്ട, എം.പി ഹഫീസലി, ജലീല്‍ ഇ.പി, അര്‍ഷാദ് പനമരം, ശിഹാബ് കാര്യകത്ത്, അസ്ഹറുദ്ദീന് കല്ലായി, സുഹൈല്‍ തലക്കല്‍, മുനീര്‍ വി, ഷംസീര്‍ അരപ്പറ്റ, സഫ്വാന് വെള്ളമുണ്ട, ജവാദ് വൈത്തിരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."