പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്.കെ.എസ്.എസ്.എഫ്
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സ്പീക്കേഴ്‌സ് ഫോറം കണ്‍വീനര്‍ മുഹമ്മദ് റഹ്മാനിക്ക് നേരെ വധശ്രമം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തരുവണ പുലിക്കാട് നബിദിനാഘോഷത്തിനിടെ പുലിക്കാട് മദ്‌റസയിലെ വിദ്യാര്‍ഥിയും സഹോദരനുമായ സലാഹുദ്ദീനെ ഒരുസംഘം ക്രൂരമായി മര്‍ദിച്ചിരുന്നു. പരുക്കേറ്റ സലാഹുദ്ദീനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെള്ളമുണ്ട പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രസ്തുത പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ പുലിക്കാട് മഹല്ല് കമ്മിറ്റി മദ്‌റസയില്‍ വിളിച്ച് ചേര്‍ത്ത മധ്യസ്ഥ ശ്രമത്തിനിടെ ഒരു സംഘം അതിക്രമിച്ച് കയറി മുഹമ്മദ് റഹ്മാനിയെ വധിക്കാന്‍ ശ്രമിക്കുകയായിന്നു. അക്രമികളുടെ ക്രൂര മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ മുഹമ്മദ് റഹ്മാനിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എത്രയുംപെട്ടന്ന് പ്രതികളെ പിടിച്ച് നിയമപരമായി ശിക്ഷിക്കണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ശൗഖത്ത് അലി മൗലവി അധ്യക്ഷനായി. അബൂബക്കര്‍ റഹ്മാനി, നൗഫല്‍ വാകേരി, നവാസ് ദാരിമി, സാജിദ് മൗലവി, അലി കൂളിവയല്‍, മൊയ്തുട്ടി ദാരിമി, മൊയ്തുട്ടി യമാനി, ശിഹാബ് റിപ്പണ്‍, മുസ്തഫ വെണ്ണിയോട് സംസാരിച്ചു. സെക്രട്ടറി അയ്യൂബ് സ്വാഗതവും അബ്ദുല്‍ ലത്തീഫ് വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."