ലഹരിക്കെതിരേ 'വിമുക്തി'
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജനുവരി 26ന് നടക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിമുക്തി മിഷന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനം. മാരക വിപത്തായിട്ടുള്ള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറക്കുന്നതിനും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.
സ്‌കൂള്‍, കോളജ് ലഹരി വിരുദ്ധ ക്ലബുകള്‍, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി യുവജന മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് 'ലഹരി വിമുക്ത കേരളം' എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് വിമുക്തി ബോധവല്‍ക്കരണ മിഷന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തുടര്‍ന്ന് ബ്ലോക്ക്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായ സമിതിയും, വാര്‍ഡ് തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും രൂപീകരിക്കും. സാമൂഹിക ക്രിയാത്മകമായ ചുവടുവയ്പുകള്‍, വിദ്യാഭ്യാസ സംസ്ഥാന തല പ്രവര്‍ത്തനങ്ങള്‍, മദ്യം, മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, ലഹരി ഉല്‍പന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.
ജനുവരി 16ന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് കണ്‍വീനര്‍മാരെ തിരഞ്ഞെടുക്കും. ജനുവരിയില്‍ ജില്ലയില്‍ വിമുക്തി മിഷന്‍ പൂര്‍ണ പ്രവര്‍ത്തനക്ഷമമാകും. ജില്ലയെ സമ്പൂര്‍ണ മദ്യ-ലഹരി വിമുക്ത ജില്ലയാക്കി മാറ്റുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണെന്നും സമൂഹം ഇന്ന് നേരിടുന്ന വിപത്തിനെതിരേ സ്വയം ബോധവാന്‍മാരാവുകയും മറ്റുള്ളവരെ ബോധവല്‍ക്കരിക്കുന്ന പ്രക്രിയകളിലും എല്ലാവരും പങ്കാളികളാവണമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കെ സജി, ലോ ഓഫിസര്‍ കോമളവല്ലി, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."