തിരുസുന്നത്തുകളെ മുറുകെ പിടിക്കുക: കെ.ടി ഹംസ മുസ്‌ലിയാര്‍
പൊഴുതന: ഇസ്‌ലാമിനെ തെറ്റിദ്ധരിച്ച് കൊണ്ടിരിക്കുന വര്‍ത്തമാനകാലത്ത് പ്രവാചകന്റെ തിരുചര്യകളെ ജീവിതത്തില്‍ കൊണ്ടു വരണമെന്ന് കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. പൊഴുതന റെയ്ഞ്ച് സംഘടിപ്പിച്ച നബിദിന റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം മാനവിക മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ മതമാണ്. പക്ഷെ പലരുടെയും പ്രവൃത്തികള്‍ കാരണം ഇസ്‌ലാം ലോകത്ത് തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്.
ഇതിന്റെ ഏറ്റവും നല്ല പരിഹാരം പ്രവാചക ചര്യകളെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ്. ജീവിതംതന്നെ ഇസ്‌ലാമിക പ്രബോധനമാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ പൊതു സമൂഹത്തിന്റെ സാംസ്‌കാരിക ബോധം ഉയര്‍ത്താനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈകിട്ട് നാലിന് ആറാം മൈലില്‍ നിന്നാരംഭിച്ച റാലിക്ക് റെയ്ഞ്ച് ഭാരവാഹികള്‍ നേതൃത്വം നല്‍കി. മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന പൊതുസമ്മേളനം നടന്നു. സ്വാഗത സംഘം ചെയര്‍മാന്‍ യു കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ഒ.കെ.എസ് തങ്ങള്‍ പാടന്തറ പ്രാര്‍ഥന നടത്തി. കഴിഞ്ഞ പൊതുപരീക്ഷയില്‍ പ്ലസ്ടുവില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഷഹര്‍ബാനു, 10, 7, 5 ക്ലാസുകളില്‍ ഒന്നാംസ്ഥാനം നേടിയ റഫീഖാ മുംതാസ്, ഫാസില്‍ വി.കെ ഫായിസ് റഹ്മാന്‍, വി.കെ ആയിഷാ ബരീറ (മന്‍ഫഉല്‍ ഇസ്‌ലാം മദ്‌റസ വലിയ പാറ) ഇവരുടെ അധ്യാപകരായ കെ.ബി ഷാജഹാന്‍ വാഫി, ടി.കെ ശംസീര്‍ ഫൈസി, മുസ്തഫ മൗലവി, സുലൈമാന്‍ മൗലവി എന്നിവര്‍ക്കുള്ള അവാര്‍ഡും കെ.ടി ഹംസ മുസ്‌ലിയാര്‍ വിതരണം ചെയ്തു. ആസിഫ് വാഫി റിപ്പണ്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുഫത്തിശ് മുസ്തഫ ഫൈസി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, അഷ്‌റഫ് ഇടിയംവയല്‍, ടി.കെ ശംസീര്‍ ഫൈസി, ശിഹാബ് ഫൈസി, യൂനുസ് വാഫി സംസാരിച്ചു. കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതവും സാജിദ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."