HOME
DETAILS
MAL
മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചയാളെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്.ഐക്ക് സസ്പെന്ഷന്
backup
December 24 2016 | 23:12 PM
ആലുവ: മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വെച്ചയാളെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്.ഐക്ക് സസ്പെന്ഷന്. ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസിനെയാണ് ഐ.ജി സസ്പെന്‍ഡ് ചെയ്തത്. കരുമാല്ലൂര്‍ പഞ്ചായത്ത് പീടികപറമ്പില്‍ ഷിബുവിനാണ് (42) ആലുവ പൊലിസിന്റെ മര്‍ദനമേറ്റതായി പറയുന്നത്. ആലുവ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ഷിബുവിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഇയാളെ പൊലിസ് മര്‍ദിച്ചെന്നാണ് ആരോപണം.
എന്നാല്‍ സ്റ്റേഷനിലെത്തിച്ച് പെറ്റിക്കേസ് ചുമത്തി ഷിബുവിനെ വിട്ടയച്ചെന്നാണ് പൊലിസ് പറയുന്നത്. മദ്യപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയതിന് ഷിബുവിനെ സ്റ്റേഷനിലേക്ക് വിളിച്ച് കൊണ്ടു വരികയാണ് ഉണ്ടായിരുന്നതെന്നാണ് എസ്.ഐ ഹണി കെ. ദാസ് പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."