പനങ്ങാട് പൊലിസ് മര്‍ദനത്തില്‍ പ്രതിഷേധം ശക്തം
മരട്: ഓട്ടോ ഡ്രൈവര്‍ നസീറിനെ പനങ്ങാട് പൊലിസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പനങ്ങാട് സംഭവത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടന്‍ പുറത്താക്കി അന്വേഷണം നടത്തണമെന്നും ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരാണക്കുറുപ്പ് ആവശ്യപ്പെട്ടു.
നസീറിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണു തോന്നുന്നത്. ഡോക്ടറില്‍ നിന്നു ലഭിച്ച വിവരങ്ങളില്‍ നസീറിനു മര്‍ദനമേറ്റെന്നു വ്യക്തമാണെന്നും കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പനങ്ങാട് പൊലിസ് സ്റ്റേഷന്‍ കസ്റ്റഡി മര്‍ദനത്തില്‍ മുഖ്യമന്ത്രിക്കു താന്‍ നേരിട്ടു പരാതി നല്‍കുമെന്ന് എം. സ്വരാജ് എം.എല്‍.എ പറഞ്ഞു. ഇന്നലെ ഉച്ചയോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയ എം.എല്‍.എ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന നസീറിനോടും ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതി എസ്.പിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."