നക്ഷത്ര തടാകം മെഗാ കാര്‍ണിവല്‍ സ്വിച്ച്ഓണ്‍ ഇന്ന്
കാലടി: മലയാറ്റൂര്‍ അടിവാരത്ത് മണപ്പാട്ടുചിറയില്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന നക്ഷത്ര തടാകം മെഗാ കാര്‍ണിവലിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇന്ന് റോജി എം.ജോണ്‍ എം.എല്‍.എ നിര്‍വഹിക്കും.
നൂറ്റി ഇരുപത് ഏക്കര്‍ വിസ്തൃതിയുള്ള ചിറക്ക് ചുറ്റും 10016 നക്ഷത്രങ്ങളാണ് തൂക്കുന്നത്. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പാക്കാരുള്‍പ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
നക്ഷത്രങ്ങള്‍ തൂക്കുന്നതിന് വിദ്യാര്‍ഥികളടക്കം നിരവധി നാട്ടുകാരാണ് പങ്കാളികളാകുന്നത്. വെള്ളം നിറഞ്ഞുകിടക്കുന്ന ചിറയില്‍ നക്ഷത്രങ്ങളുടെ വെളിച്ചം പതിക്കുമ്പോഴുണ്ടാകുന്ന കാഴ്ച നയന മനോഹരമാണ്. മെഗാ കാര്‍ണിവലിനോടനുബന്ധിച്ച് നക്ഷത്ര തടാകത്തിന് സമീപം നിര്‍മിക്കുന്ന എണ്‍പത് അടിയോളം ഉയരമുള്ള പാപ്പാഞ്ഞിയുടെ നിര്‍മാണം അവസാന മിനുക്ക് പണിയിലാണ്.
ഈ വര്‍ഷത്തേത് കേരളത്തില്‍ ഇതുവരെയുള്ളതില്‍ തന്നെ ഏറ്റവും ഉയരം കൂടിയതെന്നാണ് സംഘാടകരുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."