ജൈവ പച്ചക്കറി നടീല്‍ ഉദ്ഘാടനം
മൂവാറ്റുപുഴ: ഐ.എന്‍.ടി.യു.സി റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മുടവൂരില്‍ ഒരേക്കര്‍ സ്ഥലത്ത് വിവധയിനം പച്ചക്കറി വിത്തുകള്‍ നട്ടു. റീജണല്‍ പ്രസിഡന്റ് ജോണ്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍ നടീല്‍ ഉദ്ഘാടനം നടത്തി.
മുടവൂരില്‍ റീജണല്‍ വൈസ് പ്രസിഡന്റ് കെ.പി. ജോയിയുടെ ഒരേക്കര്‍ സ്ഥലം വാടകയ്‌ക്കെടുത്താണ് കൃഷി നടത്തുന്നത്. പാവയ്ക്ക, വെണ്ടയ്ക്ക, പയര്‍, വെള്ളരിക്ക, ഏത്തവാഴ തുടങ്ങിയ കൃഷികളാണ് റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തുടക്കമിട്ടിരിക്കുന്നത്. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് എ. മുഹമ്മദ് ബഷീര്‍ ജൈവപച്ചക്കറി പ്രോത്സാഹന പ്രവര്‍ത്തനം എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഡി.സി.സി. സെക്രട്ടറി ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍, ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, ജില്ലാ സെക്രട്ടറി പി.പി. അവറാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ കെ.പി. ജോയി സ്വാഗതവും ലിസി സാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."