വാട്ടര്‍ അതോറിറ്റിയുടെ ഓഫിസ് മാറ്റാന്‍ നീക്കം: പ്രതിഷേധം ശക്തമാകുന്നു
തുറവൂര്‍: വാട്ടര്‍ അതോറിറ്റിയുടെ സബ് ഓഫിസ് ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍നിന്നും ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജലവിതരണ പ്രാദേശിക കേന്ദ്രത്തിന്റെ ഓഫീസാണ് പഞ്ചായത്ത് ഭരണസമിതി ഒഴിപ്പിക്കാനൊരുങ്ങുന്നത്.
വാടകയും വൈദ്യുതി ചാര്‍ജും സംബന്ധിച്ചുള്ള തകര്‍ക്കത്തെ തുടര്‍ന്നാണ് ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
മുന്‍ യു.ഡി.എഫ്. ഭരണസമിതിയാണ് പഞ്ചായത്ത് കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ പുതിയ എല്‍.ഡി.എഫ്. ഭരണസമിതി വാടകയും വൈദ്യുതി ചാര്‍ജും വാട്ടര്‍ അതോറിറ്റി നല്‍കണമെന്നാവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് എന്നീ പഞ്ചായത്തുകളിലെ ജല വിതരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
എന്നാല്‍ ലോക്കല്‍ ഓഡിറ്റ് ഒബ്ജക്ഷനെ തുടര്‍ന്നാണ് വാടകയും വൈദ്യുതി ചാര്‍ജും ആവശ്യപ്പെട്ടതെന്നും ഓഫീസ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."